സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി ടി.കെ ഹംസയെ തെരഞ്ഞെടുത്തു

മലപ്പുറം: പുതിയ സംസ്ഥാന വഖഫ് ബോര്‍ഡ് നിലവില്‍ വന്നു. ബോര്‍ഡ് ചെയര്‍മാനായി മുന്‍മന്ത്രി ടികെ ഹംസയെ തെരഞ്ഞടുത്തു. വഖഫ് ബോര്‍ഡ് എറണാകുളം ആസ്ഥാന ഓഫീസില്‍വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് തീരുമാനമുണ്ടായത്. ചെയര്മാന് സ്ഥാനത്തേക്കു ടികെ ഹംസയുടെ പേര് പിടിഎ റഹീം എംഎല്‍എ ഉന്നയിക്കുകയും വഖഫ് ബോര്‍ഡ് അംഗമായ അഡ്വ. എം ഷറഫുദീന്‍ പിന്താങ്ങുകയും ചെയ്തതോടെ ചെയര്‍മാനായി ടികെ ഹംസയെ എതിര്‍പ്പുകളൊന്നുമില്ലാതെ ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു
.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് വഖഫ് ബോര്‍ഡ് എറണാകുളം ആസ്ഥാന ഓഫീസില്‍ ചേര്‍ന്ന യോഗ നടപടികള്‍ക്ക് സെക്രട്ടേറിയേറ്റില്‍ നിന്നുള്ള റിട്ടേര്‍ണിങ് ഓഫീസര്‍ കൂടിയായ അഡീഷണല്‍ സെക്രട്ടറി ഹര്ഷന് മേല്‍നോട്ടം വഹിച്ചു.
വഖഫ് ബോര്‍ഡ് അഗങ്ങളായ, പിടിഎ റഹീം എംഎല്‍എ, ഉബൈദുള്ള എംഎല്‍എ, അഡ്വ. എം ഷറഫുദീന്‍, എംസി മായിന്‍ ഹാജി, അഡ്വ. പിവി സൈനുദ്ധീന്‍, പ്രൊഫസര്‍ റഹീം, രഹ്ന, റസിയ ഇബ്രാഹിം, വഖഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിഎം ജമാല്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി