പറത്തൂര്‍ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടര വയസ്സുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍
തിരൂര്‍: പറത്തൂര്‍ പടിഞ്ഞാറേക്കര ടൂറിസം ബീച്ചിലെ കുട്ടികളുടെ പാര്‍ക്കില്‍ കുടുംബത്തില്‍നിന്നു വേര്‍പെട്ട രണ്ടര വയസ്സുള്ള പെണ്‍കുട്ടിക്ക് രക്ഷകരായി ബീച്ചിലെ ജീവനക്കാര്‍. ഇന്നലെ വൈകിട്ട് 6ന് ആണ് പാര്‍ക്കില്‍ കൂടെ വന്നവരെ കാണാതെ കരയുന്ന പെണ്‍കുട്ടിയെ ജീവനക്കാര്‍ കണ്ടത്. തുടര്‍ന്ന് ബീച്ച് മാനേജര്‍ സലാം താണിക്കാട് കുട്ടിയെ പാര്‍ക്കില്‍നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
ജീവനക്കാര്‍ ബീച്ചിലെ സന്ദര്‍ശകരോടെല്ലാം തിരക്കിയെങ്കിലും കുട്ടിയെ കൊണ്ടുവന്നവരെക്കുറിച്ചു വിവരം ലഭിച്ചില്ല. പിന്നീട് തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കടപ്പുറത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ബീച്ചില്‍നിന്നു കുട്ടിയെ ലഭിച്ച വിവരം പ്രചരിച്ചിരുന്നു.
ഇതോടെ മാതാവും ബന്ധുക്കളും തിരിച്ചു ബീച്ചിലെത്തി കുട്ടിയെ വളാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടി കാറില്‍ കയറിയെന്ന ധാരണയില്‍ മാതാവും ബന്ധുക്കളും വൈകിട്ട് ബീച്ചില്‍നിന്നു കാറില്‍ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാര്‍ ഓടിച്ചിരുന്ന മാതാവ് കുട്ടി പിന്നിലുണ്ടെന്നാണു കരുതിയത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]