മന്ത്രി കെ.ടി ജലീല്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച് ഇന്ന് ആരംഭിക്കും

എടപ്പാള്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്ട്രറിനെതിരെയും ഭയപ്പെടേണ്ട നാടുകൂടെയുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി മന്ത്രി കെ.ടി ജലീല്‍ നയിക്കുന്ന ലോങ്ങ് മാര്‍ച്ച്
നാളെ ആരംഭിക്കും. മതം നോക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം ഭരണഘടനാ മൂല്യങ്ങള്‍ക്കും ബഹുസ്വര സംസ്കാരത്തിനും എതിരാണെന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള യാത്ര ഇന്ന് വൈകീട്ട് നാലിനു വട്ടംകുളത്ത് നിന്ന് ആരംഭിക്കും. യാത്ര എടപ്പാള്‍ ചുങ്കം, പൊറുക്കര, മാങ്ങാട്ടൂര്‍, പാറപ്പുറം, മറവഞ്ചേരി വഴി 10 കിലോമീറ്റര്‍ സഞ്ചരിച്ച് അയങ്കലത്ത് ആദ്യ ദിനം സമാപിക്കും. ആദ്യ ദിനത്തിലെ സമാപന സമ്മേളനം ലോകത്തിലെ വേഗതയേറിയ രേഖാ ചിത്രകാരന് അഡ്വ. ജിതേഷ് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനമായ നാളെ വൈകീട്ട് നാലിന് പുറത്തൂര്‍ അങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന പതയാത്ര കാവിലക്കാട്, ചേന്നര, മംഗലം, ആലുങ്ങല്‍ വഴി ഒന്‍പത് കിലോമീറ്റര്‍ താണ്ടി ആലത്തിയൂരില്‍ സമാപിക്കും.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]