ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാംസ്ഥാനം മലപ്പുറത്തിന്

ലോകത്ത് ഏറ്റവും  വേഗത്തില്‍ വളരുന്ന  നഗരങ്ങളില്‍ ഒന്നാംസ്ഥാനം  മലപ്പുറത്തിന്

മലപ്പുറം: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളുടെ ആദ്യ 10 പട്ടികയില്‍ മൂന്ന് നഗരങ്ങളും കേരളത്തില്‍ നിന്ന്. മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. വര്‍ഷത്തിനിടയിലെ മാറ്റം അടിസ്ഥാനമാക്കിയാണ് ലോകത്തെ മികച്ച സാമ്പത്തിക മാഗസിനായ ദ ഇക്കണോമിസ്റ്റിന്റെ പട്ടിക. 44.1 ശതമാനം മാറ്റമാണ് മലപ്പുറത്തുണ്ടായതെന്നാണ് പട്ടികയില്‍ പറയുന്നത്. പട്ടികയില്‍ കോഴിക്കോട് നാലാം സ്ഥാനത്തും കൊല്ലം പത്താം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മറ്റ് നഗരങ്ങളൊന്നും പട്ടികയിലില്ല. വിയറ്റ്നാമിലെ കാന്‍ തോ നഗരമാണ് രണ്ടാം സ്ഥാനത്ത്. ചൈനയിലെ സുകിയാന്‍ നഗരം മൂന്നാം സ്ഥാനത്തും. ചൈനയില്‍ നിന്ന് മൂന്നു നഗരങ്ങള്‍ ആദ്യ 10 പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്

Sharing is caring!