പൗരത്വ നിയമത്തിനെതിരെ ദേശരക്ഷാ മതിലുമായി മുസ്ലിംലീഗ്
മലപ്പുറം: പൗരത്വ നിയമ ഭേദഗതിയിലൂടെ ഇന്ത്യന്‍ ഭരണഘടനെയും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തേയും തകര്‍ക്കാന്‍ ഒരുങ്ങി പുറപ്പെട്ട കേന്ദ്ര ഭരണത്തിനെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശരക്ഷാ മതില് 12ന് അങ്ങാടിപ്പുറത്തിനെയും മമ്പുറത്തിനെയും ബന്ധിപ്പിച്ച് നടക്കും. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പരാജയപ്പെടുത്താന്‍ വൈദേശിക ശക്തികള്‍ മതപരമായ ഭിന്നിപ്പുകളുണ്ടാക്കി ചെറുത്ത് നില്‍പ്പുകളെ ദുര്ബലപ്പെടുത്തുവാന് ശ്രമിച്ചപ്പോള്‍ മതമൈത്രി ഉയര്‍ത്തിപ്പിടിച്ച് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ എം.പി നാരായണ മേനോന്റെയും മമ്പുറം തങ്ങളുടെയും ആലി മുസ്്ലിയാരുടെയും ധീരസ്മരണകളുറങ്ങുന്ന മണ്ണില്‍ 12ാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് 12 കേന്ദ്രങ്ങളിലായി സമ്മേളിച്ച് സമര സദസ്സുകള്‍ സംഘടിപ്പിക്കും. അങ്ങാടിപ്പുറം, തിരൂര്‍ക്കാട്, രാമപുരം, മക്കരപറമ്പ്, കൂട്ടിലങ്ങാടി, മലപ്പുറം കുന്നുമ്മല്‍, കോട്ടപ്പടി, കാരാത്തോട്, വേങ്ങര, കച്ചേരിപ്പടി,കക്കാട്, തിരൂരങ്ങാടി, മമ്പുറം എന്നീ 12 കേന്ദ്രങ്ങളിലാണ് ദേശരക്ഷാ മതിലിന്റെ ഭാഗമായുള്ള സമര സദസ്സുകള്‍ സംഘടിപ്പിക്കുക.
മോദി സര്‍ക്കാര്‍ ഇന്ത്യാ രാജ്യത്ത് സമാനമായ സാഹചര്യം സൃഷ്ടിക്കുമ്പോള്‍ മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്ത് ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന സന്ദേശം നല്‍കിയാണ് മുസ്ലിംലീഗ് അങ്ങാടിപ്പുറത്തെയും മമ്പുറത്തെയും ബന്ധിപ്പിച്ച് മനുഷ്യ മതില് പണിയുന്നത്. മുസ്ലിംലീഗ് നേതാക്കള്‍ക്ക് പുറമെ, മതപണ്ഡിതര്‍, സംഘടനാ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ സമര സദസ്സുകളില്‍ പ്രസംഗിക്കും.
ദേശ രക്ഷാ മതില്
വൈറ്റ് ഗാര്‍ഡ് മണ്ഡലം തല യോഗങ്ങള്‍ ഇന്നും നാളെയും
മലപ്പുറം: മുസ്്ലിംലീഗ് സംഘടിപ്പിക്കുന്ന ദേശരക്ഷാ മതിലിന്റെ നിയന്ത്രണവും ക്രമീകരണവുമായി ബന്ധപ്പെട്ട് മതില് കടന്നു പോകുന്ന മണ്ഡലങ്ങളിലെ വൈറ്റ് ഗാര്‍ഡ് മീറ്റിങ്ങുകള്‍ ഇന്നും നാളെയും നടത്തുന്നുതാണ്. മങ്കട മണ്ഡലം തല യോഗം ഇന്ന് മക്കരപ്പറമ്പ് മുസ്്ലിംലീഗ് ഓഫീസില്‍ വൈകുന്നേരം ഏഴ് മണിക്ക് നടക്കും. വേങ്ങര മണ്ഡലം മുസ്്ലിംലീഗ് ഓഫീസിലും മലപ്പുറം മണ്ഡലം യോഗം ഖാഇദെ മില്ലത്ത് സൗധത്തിലും നാളെ 6.30 ന് നടക്കും. തിരൂരങ്ങാടി മണ്ഡലം യോഗം ഒമ്പതിന് (വ്യാഴം) വൈകുുന്നേരം 6.30 ന് മണ്ഡലം മുസ്്ലിംലീഗ് ഓഫീസിലും നടക്കും. മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ തല ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.എം ഷാഫിയും ജില്ലാ ക്യാപ്റ്റന്‍ റഊഫ് വരിക്കോടനും അറിയിച്ചു.
ദേശ രക്ഷാ മതില്
മുസ്്ലിംലീഗ് ഹൗസ് കാമ്പയിന് നടത്തും
മലപ്പുറം: ദേശരക്ഷാ മതില് കടന്നു പോകുന്ന അങ്ങാടിപ്പുറത്തിനും മമ്പുറത്തിനുമിടയിലുള്ള മുഴുവന്‍ വീടുകളിലും മുസ്്ലിംലീഗ് കാമ്പയിന് നടത്തും. ദേശവിരുദ്ധ ശക്തികള്‍ മതത്തിന്റെ പേരില്‍ മതില്‍കെട്ടി ജനങ്ങളെ വിഭജിച്ച് നിര്‍ത്തി കലഹവും കലാപവുമുണ്ടാക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തുന്ന കേന്ദ്ര ഭരണത്തിനെതിരെ മുസ്്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷാ മതിലില്‍ ആബാലവൃദ്ധം ജനങ്ങളെ കക്ഷി രാഷ്ട്രീയത്തിനതീതമായി അണിനിരത്തുവാന്‍ മതില് കടന്നുപോകുന്ന മണ്ഡലങ്ങളിലേയും പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മലപ്പുറം, മുനിസിപ്പാലിറ്റി, ഊരകം, വേങ്ങര, തിരൂരങ്ങാടി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലെ മുഴുവന്‍ വീടുകളിലെയും ജനങ്ങളെ മതിലില്‍ കണ്ണികളാകുന്നതിന് ഹൗസ് കാമ്പയിന് നടത്തും. പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളില്‍ വാഹന പ്രചരണ ജാഥകളും ദേശരക്ഷാ സദസ്സുകളും സംഘടിപ്പിക്കും.
യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ് അധ്യക്ഷത വിഹിച്ചു. എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, പി.കെ.സി അബ്ദുറഹ്്മാന്, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.ടി കുഞ്ഞാലി, കുന്നത്ത് മുഹമ്മദ്, വി. മുസ്തഫ, എം.എം കുട്ടി മൗലവി, ടി.കെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍, വി.ച്ച്.കെ തങ്ങള്‍, കെ. കുഞ്ഞി മരക്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശരക്ഷാ മതില് നിയന്ത്രണം വൈറ്റ് ഗാര്‍ഡിന്
94 പഞ്ചായത്തിനും 12 മുനിസിപ്പാലിറ്റിക്കും മതിലില്‍ അണിനിരക്കാനുള്ള സ്ഥലങ്ങള്‍ രേഖപ്പെടുത്തും
മലപ്പുറം: പൗരത്വ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശവിരുദ്ധ നയത്തിന്നെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയൊരുക്കുന്ന പ്രതിരോധത്തിന്റെ ഭാഗമായുള്ള ദേശരക്ഷാ മതില് അച്ചടക്കത്തോടെയും അടുക്കും ചിട്ടയോടെയും നടത്തുന്നതിനുള്ള ചുമതല വൈറ്റ് ഗാര്‍ഡിനെ ഏല്പിച്ചു. സ്വാതന്ത്ര്യ സമര സേനാനി എം.പി നാരായണ മേനോന്റെ കര്‍മ മണ്ഡലമായ അങ്ങാടിപ്പുറം മുതല്‍ ആലി മുസ്്ലിയാരെ ബ്രിട്ടീഷ് പട്ടാളം പള്ളിവളഞ്ഞ് പിടിച്ച് കൊണ്ടുപോയ തിരൂരങ്ങാടി മമ്പുറം പള്ളി വരെ 200 മീറ്റര്‍ ഇടവിട്ട് 106 പോയന്റുകള്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും വരുന്ന ജനങ്ങള്‍ക്ക് ആണിനിരക്കാനായി പ്രത്യേകം മാര്‍ക്ക് ചെയ്യും.
പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റികളുടെയും പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ ഓരോ ഇരുന്നൂറ് മീറ്ററിലും നിലയുറപ്പിക്കും. പരിപാടിക്ക് ശേഷം റോഡുകള്‍ വൈറ്റ് ഗാര്‍ഡുകള്‍ വൃത്തിയാക്കും. ജില്ലാ മുസ്ലിംലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. സുരക്ഷാ മതിലിന്റെ ക്രമീകരണങ്ങള്‍ ഉമ്മര്‍ അറക്കല്‍ വിശദീകരിച്ചു. എം.എ ഖാദര്‍, സലീം കുരുവമ്പലം, പി.കെ.സി അബ്ദുറഹ്മാന്, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ.എം ഷാഫി, ജില്ലാ ക്യാപ്റ്റന്‍ റഊഫ് വരിക്കോടന്‍, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്‍ ക്യാപ്റ്റന്മാരായ സി.എച്ച് അബ്ബാസ്, കെ. ഷറഫുദ്ദീന്, ലത്തീഫ് മുടിക്കോട്, സദാദ് ആനക്കയം, വി.എഫ് ശിഹാബ് മാസ്റ്റര്‍, അസീസ് കൂളത്ത്, ശബീര്‍ മഞ്ഞമ്പ്ര, വി.പി. നൗഫല്‍, എം സാജിദ് അലി, എം നബീല്‍, അബ്ദുല്ല മലപ്പുറം, ടി മുഹമ്മദ് ഫാസില്‍, അബ്ദുല്‍ ഹസീബ് വേങ്ങര, കെ.കെ മുബഷിര്‍ പ്രസംഗിച്ചു.
RECENT NEWS
ജില്ലയിൽ നാളെ റെഡ് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് നിർദേശം
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം