പനി ബാധിച്ച് പാണ്ടിക്കാട്ടെ രണ്ടര വയസ്സുകാരന്‍ മരിച്ചു

പനി ബാധിച്ച്  പാണ്ടിക്കാട്ടെ രണ്ടര വയസ്സുകാരന്‍  മരിച്ചു

മഞ്ചേരി: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരന്‍ ചികിത്സ ഫലിക്കാതെ മരണപ്പെട്ടു. പാണ്ടിക്കാട് പൂളമണ്ണ പൂക്കുത്ത് പുത്തന്‍വീട്ടില്‍ സജീര്‍-ആരിഫ ദമ്പതികളുടെ മകന്‍ സയാന്‍ ആണ് മരിച്ചത്. ദമ്പതികളുടെ മൂത്ത മകന്‍ സൈഫാന്‍ (അഞ്ച്)നെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വയറിളക്കവും ചര്‍ദ്ദിയും പനിയും ബാധിച്ച് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ആശുപത്രിയിലെത്തിയ സയാന്‍ സഹോദരനുമായി ഏറെ നേരം ഇടപഴകിയിരുന്നു. തുടര്‍ന്നാണ് സയാന് പനി ബാധിച്ചത്. ഇതേ ആശുപത്രിയില്‍ തന്നെ അഡ്മിറ്റ് ചെയ്തെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ സയാനെ മഞ്ചേരി മെഡിക്കല്‍ കൊണ്ടു വന്നെങ്കിലും വഴിമദ്ധ്യെ മരണപ്പെടുകയായിരുന്നു. പനിയുടെ കാരണം കണ്ടെത്തുന്നതിനായി ബന്ധുക്കളുടെ ആവശ്യ പ്രകാരം മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു.
സയാന്റെ മരണത്തോടെ സഹോദരനെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Sharing is caring!