മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി

മരക്കൊമ്പില്‍  തൂങ്ങിക്കിടക്കുന്ന  നിലയില്‍ മൃതദേഹം  കണ്ടെത്തി

തേഞ്ഞിപ്പലം: ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തി. ഒറീസ്സാ സ്വദേശിയായ ജഗബന്ധു സംറത്തിന്റെ മകന്‍ ദയറാം സംറത്ത് (24) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലപ്പെട്ടി മുസ്തഫ എന്നയാടെ വീട്ടു വളപ്പിലുള്ള മരത്തിന്റെ കൊമ്പില്‍ കണ്ടെത്തിയ മൃതദേഹത്തിന് എട്ട് ദിവസത്തോളം പഴക്കമുള്ളതായി പൊലിസ് പറഞ്ഞു. തേഞ്ഞിപ്പലം എസ്.ഐ സുബ്രമഹ്ണ്യന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഫോട്ടോ- തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദയറാം സംറത്ത് (24)

Sharing is caring!