മഞ്ചേരിയിലെ പൊതു സ്ഥലത്ത് പുകവലി: കുടുങ്ങിയത് നൂറു പേര്

മഞ്ചേരി: പൊതു സ്ഥലത്ത് നിന്ന് പുകവലിച്ചതിന് കഴിഞ്ഞ വര്‍ഷം മഞ്ചേരി പൊലീസ് പിടികൂടിയത് നൂറു പേരെ. സിഗരറ്റ് ആന്റ് അദര്‍ ടുബോക്കോ പ്രൊഡക്ട്സ് പ്രോഹിബിഷന്‍ ആക്ട് 2003 (കോട്പ) പ്രകാരം ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 250 രൂപ പിഴയീടാക്കി താക്കീത് നല്‍കിയാണ് പുകവലിക്കാരെ വിട്ടയച്ചത്. പിഴയടക്കാന്‍ വിസമ്മതിച്ചവരുടെ കേസുകള്‍ കോടതിയിലേക്കയച്ചു.
മഞ്ചേരിയിലെ മൂന്ന് ബസ് സ്റ്റാന്റുകളില്‍ നിന്നാണ് കൂടുതല്‍ പേരെയും പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്കായി സുക്ഷിച്ചുവെച്ചുവെന്ന കേസില്‍ പിടിയിലായവരുടെ കണക്ക് ഇതിന് പുറമെയാണ്.
RECENT NEWS

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുൽ ഹുദ, സുന്നത്ത് ജമാഅത്തിന് വിരുദ്ധം
തിരൂരങ്ങാടി: കോഴിക്കോട് നടക്കുന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിനെതിരെ ദാറുല്‍ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി. സർവകലാശാലയുടെ അറിവോ അനുമതിയോ ഇല്ലാതെ ബുക്ക്പ്ലസിന്റെ പേരില്‍ ചില ഹുദവികളുടെ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് ദാറുൽ ഹുദ വൈസ് [...]