പൗരത്വ ഭേദഗതി നിയമം: മലപ്പുറത്തെ 100 കേന്ദ്രങ്ങളില്‍ എസ്.ഡി.പി.ഐയുടെ ഓപ്പണ്‍ ഫോറം

പൗരത്വ ഭേദഗതി നിയമം:  മലപ്പുറത്തെ 100 കേന്ദ്രങ്ങളില്‍  എസ്.ഡി.പി.ഐയുടെ ഓപ്പണ്‍ ഫോറം

മലപ്പുറം: രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന എന്‍.ആര്‍.സി, സി.എ.എ സംബന്ധിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 7 ന് വേങ്ങരയില്‍ ആദ്യത്തെ ഓപ്പണ്‍ ഫോറം എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിയമ വിദഗ്ദ്ധരും രാഷ്ട്രീയ, സാമൂഹിക നിരീക്ഷകരും സംബന്ധിക്കും. പൊതു ജനങ്ങള്‍ക്ക് സംശയ നിവാരണത്തിന് അവസരമുണ്ടാകും. ഹിന്ദുത്വ രാഷ്ട്ര രൂപീകരണത്തിന്റെ ആദ്യ പടിയാണ് പൗരത്വ നിയമ ഭേദഗതി. വംശവെറിയാണ് ഭേദഗതിയുടെ അടിസ്ഥാനം. ഭരണഘടന ഉറപ്പാക്കുന്ന തുല്യതയെന്ന മഹത്തായ അടിത്തറയെ തകര്‍ത്താണ് നിയമം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആര്‍.എസ്.എസിന്റെ വിചാരധാര നടപ്പാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനാണ് രാജ്യത്തെ ജനങ്ങള്‍ ജാതി, മത ഭേദമെന്യേ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കലായങ്ങളും കമ്പോളങ്ങളും പൊതുനിരത്തുകളും രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധം അലയടിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനുമാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നുണ പ്രചാരണങ്ങളും ഭീഷണികളും കൊണ്ട് ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെ പോലും സര്‍ക്കാരുകള്‍ തടയുകയാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ നുണപ്രചാരണങ്ങളാണ് നടത്തുന്നത്. അതേസമയം പൊതുസമൂഹത്തില്‍ ഈ നിയമം സംബന്ധിച്ച് പരിഭ്രാന്തിയും ആശങ്കയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും ഐക്യത്തിനും ഭീഷണിയുയര്‍ത്തുന്ന എന്‍.ആര്‍.സി. സിഎ.എ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിനാണ് ഓപ്പണ്‍ ഫോറങ്ങളും ഗ്രഹ സന്ദര്‍ശനങ്ങളും സംഘടിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Sharing is caring!