വി.വി പ്രകാശിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മലപ്പുറത്ത് രാപകല്‍ സത്യാഗ്രഹം തുടങ്ങി

മലപ്പുറം: ദേശീയ തലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ‘കാവലിരിക്കാം മതവിവേചനമില്ലാതെ ഭാരതത്തിനായ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മലപ്പുറം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശിന്റെ നേതൃത്വത്തില്‍ ഡി.സി.സി ഭാരവാഹികള്‍,കെ.പി.സി.സി മെമ്പര്‍മാര്‍,ബ്ലോക്ക് പ്രസിഡന്റുമാര്‍,പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നടത്തുന്ന രാപകല്‍ സത്യാഗ്രഹം മുന്‍ മന്ത്രി ശ്രീ.ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കോഴിക്കോട് എം.പി ശ്രീ.എം.കെ രാഘവന് , പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. ദീപിക രാജാവത് ,കഥാകൃത്ത് പി.സുരേന്ദ്രന് ,വി.എ കരീം ,കെ.പി അബ്ദുല്‍ മജീദ് ,ഇ.മുഹമ്മദ് കുഞ്ഞി ,അഡ്വ.ഫാത്തിമ റോഷ്ന ,ആര്യാടന് ഷൗക്കത്ത് ,അസീസ് ചീരാന്തൊടി ,കൃഷ്ണന് കോട്ടുമല എന്നിവര്‍ പ്രസംഗിച്ചു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]