ഉത്തര്‍പ്രദേശില്‍ തോക്കിന്‍ കുഴലിലൂടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍

ഉത്തര്‍പ്രദേശില്‍ തോക്കിന്‍ കുഴലിലൂടെ ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് യൂത്ത് ലീഗ്  അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി  സി.കെ സുബൈര്‍

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തോക്കിന്‍ കുഴലിലൂടെ ജനാധിപത്യപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍.
യോഗി ടാര്‍ജറ്റ് കൊലകാളാണ് നടത്തുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്തവരല്ല കൊല്ലപ്പെട്ടവരില്‍ പലരും. പലര്‍ക്കും നെഞ്ചിലും തലയിലുമാണ് വെടിയേറ്റത്. യു.പിയിലെ സംഭവങ്ങളില്‍ പലതും പുറത്തുവന്നിട്ടില്ല. യൂത്ത് ലീഗ് നടത്തിയ വസ്തുതാന്വേഷണപഠന റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!