പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്‌ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കാദറലി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ പ്രശസ്ത ഫുട്‌ബോള്‍ താരം ധനരാജ് കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ധനരാജ് ഞായറാഴ്ച രാത്രി നടന്ന 48ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ മത്സരത്തിനിടെയാണ് മരിച്ചത്. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകളിലെ താരമായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. റഫറിയോട് ഇക്കാര്യം ധനരാജ് പറയുകയും ഉടന്‍ കുഴഞ്ഞു വീഴുകയും ആയിരുന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും എത്തി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അര മണിക്കൂറിനകം മരണം സംഭവിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായിരുന്നു.
സ്റ്റേഡിയത്തിലുണ്ടായിരുന്ന ഡോക്ടറും മെഡിക്കല്‍ സംഘവും എത്തി ഉടന്‍ തന്നെ പെരിന്തല്‍മണ്ണ യിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര മണിക്കൂറിനകം മരണം സംഭവിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *