അന്റെ അഭിപ്രായം പെരേല് മതി’: പിണറായി സര്‍ക്കാരിനെ പറഞ്ഞ ആയിഷയോട് സിപിഎം…

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊണ്ടോട്ടി പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയില്‍ ജാമിയ മില്ലിയ വിദ്യാര്‍ഥി ആയിഷ റെന്നയ്ക്കെതിരെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശത്തെച്ചൊല്ലി വിവാദം. ‘നിന്റെ അഭിപ്രായം വീട്ടില്‍ പോയി പറയണം’ എന്ന മട്ടിലുള്ള പരാമര്‍ശമാണു വിവാദമായത്. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും ജയിലില്‍ അടച്ചവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി കേരളത്തില്‍ പിണറായി സര്‍ക്കാര്‍ കസ്റ്റഡിയിലെടുത്തവരെയും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതാണ് റെന്നയ്ക്കെതിരായ ഇടതു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും മാപ്പു പറയിക്കാനുള്ള ശ്രമത്തിലും കലാശിച്ചത്.
റെന്നയുടെ അഭിപ്രായ പ്രകടനത്തെയല്ല, സംയുക്ത പ്രക്ഷോഭത്തിന്റെ വേദി ഉപയോഗിച്ച് സ്വന്തം രാഷ്ട്രീയം കടത്തിവിടുന്നതിനെതിരെയാണു പ്രതിഷേധിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിദ്യാര്‍ഥി, യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റു പ്രമുഖരും രണ്ടു പക്ഷത്തായി അണിനിരന്നുകഴിഞ്ഞു. ഇന്നലെ വൈകിട്ട് 5.30ന്, സംയുക്ത പൗരസംരക്ഷണ റാലി കഴിഞ്ഞുള്ള പ്രസംഗങ്ങളില്‍ ടി.വി.ഇബ്രാഹിം എംഎല്‍എ സംസാരിച്ചു കഴിഞ്ഞ ശേഷമാണ് ജാമിയയിലെ സമരനായിക എന്ന നിലയില്‍ റെന്നയെ സംസാരിക്കാന്‍ ക്ഷണിച്ചത്.
റെന്നയുടെ പ്രസംഗം അവസാനിച്ചത് ഇങ്ങനെ: ‘അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അവര്‍ ആരായാലും അവരെല്ലാം ബിജെപിക്കാരായിട്ടാണ് നമ്മള് കാണുന്നത്. മൈനോറിറ്റിയുടെ, അതായതു ബഹുജന്‍ മുസ്ലിം പൊളിറ്റിക്സിന്റെ ഒരു എമേര്‍ജന്‍സ്. അതിന്റെ ഒരു തുടര്‍ച്ചയാണ് നമ്മള് ഇവിടെ കാണാന്‍ പോകുന്നത്. തീര്‍ച്ചയായും ചന്ദ്രശേഖര്‍ ആസാദിനെ റിലീസ് ചെയ്യണമെന്ന ആവശ്യം ഈയവസരത്തില്‍ ഉന്നയിക്കുകയാണ്. ആസാദിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസിന്റെ നയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. അതുപോലെത്തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ ജാമിയയിലെ വിദ്യാര്‍ഥികളോട്, ചുറ്റുമുള്ള പ്രതിഷേധങ്ങളോട് അനുരസപ്പെട്ടുകൊണ്ട് നടത്തിയിട്ടുള്ള പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ട് പിണറായി സര്‍ക്കാര്‍ ജയിലില്‍ വച്ചിട്ടുള്ള വിദ്യാര്‍ഥികളെയും മറ്റുള്ളവരെയും വിട്ടയയ്ക്കണമെന്നും ഈയൊരവസരത്തില്‍ നമ്മള് മുന്നോട്ടു വയ്ക്കുകയാണ്.’
തൊട്ടു പിന്നാലെ, പിണറായി സര്‍ക്കാരിനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ ആവശ്യപ്പെട്ടു. ജനക്കൂട്ടം വേദിക്കു മുന്പില് തടിച്ചുകൂടിയതോടെ റെന്ന തന്നെ മുന്നോട്ടുവന്ന്, തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് മറുപടി നല്കി. ‘നമ്മള് തമ്മില്‍ ഇന്റേണല്‍ കോണ്‍ഫ്ലിക്റ്റ് ഉണ്ടാകരുത്’ എന്ന മറുപടിക്ക് മലയാളത്തില്‍ പറയണമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതികരണം. ‘അന്റെ അഭിപ്രായം, സ്വന്തം അഭിപ്രായം പെരേല് പോയി പറയാ വേണ്ടത്’ എന്ന് പ്രവര്‍ത്തകരിലൊരാള്‍ ആവര്‍ത്തിക്കുകയും കൂടെയുണ്ടായിരുന്നവര്‍ മാപ്പുപറയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. മാപ്പുപറയണമെന്ന ബഹളങ്ങള്‍ക്കിടെ റെന്ന തിരിച്ചുപോവുകയും ചെയ്തു. ‘റെന്ന മാപ്പു പറയുന്നു’ എന്ന തലക്കെട്ടോടെ ചിലര്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]