പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന് സര്‍വകക്ഷി യോഗം അവസാനിച്ചു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന് സര്‍വകക്ഷി യോഗം അവസാനിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയേയും യോഗം ചുമതലപ്പെടുത്തി.
നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം എന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായി. എന്നാല്‍ പ്രക്ഷോഭത്തിനായി സ്ഥിരം വേദി വേണോ എന്നതിലോ എന്നാണ് സമരമെന്ന കാര്യത്തിലോ തീരുമാനമായില്ല. അതേസമയം വിഷയത്തില്‍ പ്രത്യേകനിയമ സഭാസമ്മേളനം ഉടന്‍ വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രക്ഷോഭം സബന്ധി്ച്ച തുടര്‍ നീക്കങ്ങള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനിക്കും.
സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് നാല് ആവശ്യങ്ങള്‍ ഉന്നയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
ഭരണഘടനാ സംരക്ഷണത്തിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കാനും പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്രത്തെയും രാഷ്ട്രപതിയെയും അറിയിക്കാനും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണം. സര്‍വകക്ഷിസംഘം രാഷ്ട്രപതിയെ കാണണം.
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളില്‍ അനാവശ്യമായി കേസുകള്‍ ചുമത്തുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം. യു.എ.പി.എ പോലുളള നിയമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.
കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഗവണ്മെന്റ് തലത്തില്‍ പ്രചരണ പരിപാടികള്‍ നടത്തണം എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.
ബി.ജെ.പി ഗവണ്മെന്റ് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിന് കേരളം എതിരാണെന്ന് വ്യക്തമാണെന്ന് യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിക്ഷ ഉപനേതാവുമായി എംകെ മുനീര്‍, വിവിധകക്ഷി നേതാക്കളും സാമുദായിക സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്