ലീഗ് നേതാക്കള്‍ മതഭീകരവാദികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി വക്താവ്. ഗോപാലകൃഷ്ണന്‍
കോട്ടയം: ലീഗ് നേതാക്കള്‍ മതഭീകരവാദികളെ കയറൂരി വിടുകയാണെന്ന് ബി.ജെ.പി വക്താവ് ഗോപാലകൃഷ്ണന്‍. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളും നടത്തി ഗോപാലകൃഷ്ണന്‍. പൗരത്വ ബില്ലിനെതിരെ സമരം നടത്തിയവര്‍ക്കെതിരേ വിഷം തുപ്പുകളാണ് ബി.ജെ.പി വക്താവ്. സിനിമാക്കാരുടെ സമരത്തിന് നേതൃത്വം നല്‍കിയത് കമല്‍ എന്ന വര്‍ഗീയവാദിയാണെന്നും ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ചലച്ചിത്ര അക്കാദമി പ്രവര്‍ത്തിക്കുന്നത് നരേന്ദ്രമോദി കൊടുക്കുന്ന പണം കൊണ്ടാണെന്ന് മറക്കരുതെന്ന താക്കീതു നല്‍കാനും ഗോപാലകൃഷ്ണന്‍ മറന്നില്ല.
കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. ലീഗ് നേതാക്കള്‍ മതഭീകരവാദികളെ കയറൂരി വിടുകയാണെന്ന് പറഞ്ഞ ഗോപാലകൃഷ്ണന്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരും എന്നതടക്കമുള്ള പരാമര്‍ശങ്ങളും നടത്തി.
സെന്‍സസ് എടുക്കാന്‍ വരുമ്പോള്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടത്.
പിണറായിയെകൊണ്ട് തന്നെ എന്‍.പി.ആര്‍ ബി.ജെ.പി നടപ്പാക്കും. ഇല്ലെങ്കില്‍ റേഷന്‍ കിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും ചെന്നിത്തലയേയും ഡിറ്റക്ഷന്‍ സെന്ററില്‍ ആക്കുകയാണ് വേണ്ടത്. കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. വാഹനം നിര്‍ത്തിക്കൊടുത്ത ഡ്രൈവറുടെ പങ്ക് അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




