പൗരത്വ ഭേദഗതി ബില്ല്; ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു

തിരുവനന്തപുരം:പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ജനങ്ങളില്‍ ഉയര്‍ന്ന ഗുരുതരമായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു. 29 ന് ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം ചേരുന്നത്. അന്നേ ദിവസമാണ് പൗരത്വ ബില്ലിനെക്കുറിച്ചിള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളേയും മത സാമൂഹ്യ സംഘടനാ നേതാക്കളുടേയും യോഗം മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച യോഗം രാവിലെ 11ന് മാസ്കറ്റ് ഹോട്ടലില്‍ നടക്കും.
ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്തുകയും ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ വലിയ പ്രക്ഷോഭമാണു രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. ഇതിന്റെ ഭാഗമായാണ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]