ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്ത് മലപ്പുറം മഅദിന്‍ ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍

ഭരണഘടനാ സംരക്ഷണ  പ്രതിജ്ഞയെടുത്ത് മലപ്പുറം മഅദിന്‍ ആത്മീയ  സംഗമത്തില്‍ ആയിരങ്ങള്‍

മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനത്തില്‍ ഭരണഘടനാ പ്രതിജ്ഞയെടുത്ത് ആയിരങ്ങള്‍. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുമെന്നും അവയെ അപകടപ്പെടുത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതപരവും ജാതീയവും വംശീയവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കുന്നതുമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമായ ഈ വിഭജന ബില്ലിനെ എല്ലാ അവജ്ഞകളോടും കൂടി രാജ്യം ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും രാജ്യത്തിന്റെ വികാരം മനസ്സിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, ഇബ്റാഹീം ബാഖവി മേല്‍മുറി, എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സിറാജുദ്ധീന്‍ ഫൈസി വല്ലപ്പുഴ, കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ താഴക്കോട്, ഐ.എം.കെ ഫൈസി കല്ലൂര്‍, സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, സുലൈമാന്‍ മുസ്ലിയാര്‍ ചുണ്ടംപറ്റ, ഉമര്‍ മദനി വിളയൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇ.വി അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!