മുനവ്വറലി തങ്ങളുടെ ഇടപെടല്‍ ഷിമോഗ സ്വദേശി ജയിലറയില്‍ നിന്ന് നാട്ടിലെത്തി

മലപ്പുറം: ഒമാനിലെ ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെടുത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കും മസ്ക്കറ്റ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റയീസ് അഹമ്മദിനും കെ.എം.സി.സി ഭാരവാഹികള്‍ക്കും നന്ദി പറയാനും സന്തോഷമറിയിക്കാനും ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസും കുടുംബവും കൊടപ്പനക്കല്‍ തറവാട്ടിലെത്തി. മൂന്ന് വര്‍ഷത്തെ പ്രയാസ ജീവിതത്തിന് ശേഷം നവംബര്‍ 25 നാണ് മനസ്സ് മരവിച്ച് സഹീര്‍ അബ്ബാസ് നാട്ടിലെത്തിയത്. കര്‍ണാടക ഷിമോഗ സ്വദേശിയായ സഹീര്‍ അബ്ബാസ് വിസാതട്ടിപ്പിനിരയായി ഒമാനില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
ദുബായിലെ കമ്പനിയിലേക്ക് 2016 ലാണ് സഹീര്‍ അബ്ബാസിന് വിസ ലഭിച്ചത്. ദരിദ്രപൂര്‍ണമായ ജീവിതത്തില്‍ നിന്നും കരകയറാനുള്ള വഴിയായിരിക്കും അതെന്നാണ് വിചാരിച്ചത്. വീടും കുടുംബവും വിട്ട് അന്യനാട്ടിലേക്ക് പോവാന്‍ തയ്യാറായി. അഞ്ച് മാസത്തോളം ദുബായിലെ കമ്പനിയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം കമ്പനിയില്‍ തന്നെ ജോലി ചെയ്തെങ്കിലും ശമ്പളമൊന്നും നല്‍കിയില്ല. വിസാ കാലാവധി കഴിഞ്ഞതോടെ വിസപുതുക്കാതെ മസ്ക്കറ്റില്‍ ഒരു മുറിയില്‍ കൊണ്ട് പോയിയിട്ടു. ഉടുത്തിരുന്ന ഒരു വസ്ത്രം മാത്രം ധരിച്ച് ഒരു വര്‍ഷം കഴിഞ്ഞു. പലപ്പോഴും പട്ടിണികിടന്നു. തുടര്‍ന്ന് അവിടുത്തെ തദ്ധേശിയരായ ആളുകള്‍ തന്നെ കണ്ടെത്തുകയും അവിടെ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് ജീവന് നിലനിര്‍ത്തുകയുമായിരുന്നു. കുടുംബം നോക്കാന്‍ അന്യ നാട്ടില്‍ പോയ തനിക്ക് ചെലവിന് നാട്ടില്‍ നിന്നും ബന്ധുക്കള്‍ പണം അയച്ച് തരേണ്ട അവസ്ഥയായി. ഭാര്യയെയും മക്കളെയും കാണാനാവുമോയെന്ന് പോലുമറിയാതെയുള്ള ദിനങ്ങള്‍. പിന്നീട് നാല് മാസം ജയിലിലും കിടന്നു. കെ.എം.സി.സി പ്രവര്‍ത്തകര്‍ സഹായവുമായെത്തിയതോടെയാണ് നാടും വീടും വീണ്ടും സ്വപ്നം കണ്ട് തുടങ്ങിയതെന്ന് സഹീര്‍ അബ്ബാസ് പറഞ്ഞു.
സഹീര്‍ അബ്ബാസ് നാട്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വാട്സ്ആപ് നമ്പര്‍ വഴി ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രശ്നത്തില്‍ ഇടപെടുന്നത്.തുടര്‍ന്ന് മുനവ്വറലി തങ്ങളെ വിഷയം ധരിപ്പിച്ചു. തങ്ങള്‍ ശക്തമായ ഇടപെടലുകള്‍ നടത്തി. വാട്സ്ആപ്പില്‍ ലൊക്കേഷന്‍ അയച്ച് തന്നതിന്റെ അടിസ്ഥാനത്തില്‍ ആളെ കണ്ടെത്തുകയും അവശ്യമായ സഹായമെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് സഹീര്‍ അബ്ബാസിനെ അധികൃതര്‍ക്ക് മുന്നിലെത്തിക്കുകയും അവിടെ നിന്ന് നാട്ടിലേക്ക് എത്തിക്കുകയുമായിരുന്നു.
ചടങ്ങില്‍ മസ്ക്കറ്റ് കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ അഷ്റഫ് നാദാപുരം, എ.കെ.കെ തങ്ങള്‍, ആള് ഇന്ത്യ കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.പി.കെ അബ്ദുല്ല, മലപ്പുറം സി.എച്ച് സെന്റര്‍ ആക്ടിങ് സെക്രട്ടറി യൂസുഫ് കൊന്നോല, എ.പി അബ്ദുല്‍ അസീസ് ദേവര്കോയില്, നിസാര്‍ വള്ളിയാട്, അഷ്റഫ് മാസ്റ്റര്‍ വെള്ളിലത്ത്, സലീം മൂരാട്, മജീദ് ടി.പി, ഡോ .ആശിര് അറബി, ഹനീഫ ഷിമോഗ പങ്കെടുത്തു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]