കേരളാ ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവായി മാറരുതെന്ന് എസ്ഡിപിഐ

കേരളാ ഗവര്‍ണര്‍  ആര്‍എസ്എസ് വക്താവായി  മാറരുതെന്ന് എസ്ഡിപിഐ

മലപ്പുറം: രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തെരുവുകളില്‍ പ്രതിഷേധിക്കുന്ന ഭരണഘടനാ വിരുദ്ധമായ പൗരത്വബില്ലിന് അനുകൂലപ്രസ്താവനകള്‍ ആവര്‍ത്തിച്ച് കേരളാ ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭരണഘടനാപരമായി സമുന്നതപദവിയില്‍ ഇരിക്കുന്ന ഗവര്‍ണര്‍ രാജ്യത്തെ മതാതിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാരത്തിന്റെ നുണപ്രചാരണം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസ്സുകാരനാവാം.

പക്ഷേ, കേരളാ ഗവര്‍ണര്‍ ആര്‍എസ്എസ് വക്താവാകാന്‍ പാടില്ല. ഭരണഘടനയുടെ അടിസ്ഥാനതത്വമായ തുല്യതയ്ക്കും മതേതരത്വത്തിനുമെതിരായ പൗരത്വനിയമത്തെ പിന്തുണയ്ക്കുന്നത് ഗവര്‍ണറുടെ പദവിക്ക് യോജിക്കുന്നതല്ല. ഈ പ്രസ്താവനകളിലൂടെ തന്റെ ഫാഷിസ്റ്റ് വിധേയത്വം ബോധ്യപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം തള്ളിക്കളയാനാവില്ല. ഗവര്‍ണറുടെ ഉന്നതമായ പദവി ദുരുപയോഗം ചെയ്ത് ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര വക്താവായി മാറുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹത്തിന് ആ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.

Sharing is caring!