ബൈക്കപകടത്തില്‍ പരുക്കേറ്റ മലപ്പുറം കുഴിമണ്ണ പഞ്ചായത്തംഗം ആലത്തൂര്‍ സിദ്ദീഖ് മരിച്ചു

കൊണ്ടോട്ടി: ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഴിമണ്ണ പഞ്ചായത്തംഗം സിദ്ദീഖ് (39) മരിച്ചു.
കുഴിമണ്ണ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം പുളിയക്കോട് മേല്‍മുറി ആലത്തൂര്‍ സിദ്ദീഖ് (39) ആണ് മരിച്ചത്. സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗമാണ്.കഴിഞ്ഞ ബുധനാഴ്ച മഞ്ചേരി ബൈപ്പാസിലാണ് വാഹനാപകടമുണ്ടായത്. സിദ്ദീഖ് സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി. ഇടിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ്. മാതാവ്: ഹലീമ. ഭാര്യ: നഫീസ. മക്കള്‍: സഹദിയ്യ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അസ്ലഹ്, മുഹമ്മദ് അഫ്ലഹ്.
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്‍കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില്‍ ധാരണ. രണ്ടു സീറ്റുകള്‍ വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്‍കിയേക്കും.