ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരും: ഇ.ടി മുഹമ്മദ് ബഷീര്‍

ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിപ്പടരും: ഇ.ടി മുഹമ്മദ് ബഷീര്‍

താനൂര്‍: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തി താനൂരില്‍ പടുകൂറ്റന്‍ റാലി. താനൂര്‍ നിയോജഃമണ്ഡലം സൗഹൃദവേദിയുടെ ആഭിമുഖ്യത്തിലാണ് താനൂരില്‍ റാലിയും പൊതുസമ്മേളനവും നടത്തിയത്. ഹാര്‍ബറില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി പരപ്പനങ്ങാടി റോഡിലുള്ള മാനുഹാജി ഗ്രൗണ്ടില്‍ സമാപിച്ചു. ആയിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. പ്രതിഷേധ സമേളനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുകയും അതിന്റെ പേരില്‍ മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം രാജ്യം ചെറുത്തു തോല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതര ജനാധിപത്യ വുശ്വാസികളും വുദ്യാര്ഥികളും ഉയര്‍ത്തുന്ന പോരാട്ടത്തിന്റെ മുന്നില്‍ ബിജെപി സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവില്ല. അഹങ്കാരികളായ മോദിയും അമിതഷായും ഇന്ത്യയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. വഴങ്ങാത്ത സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരെ ഉപയിഗിച്ചു പിന്‍സീറ്റ് ഭരണം നടത്തി നിയന്ത്രിക്കാനാണ് ബിജെപി ശ്രമിക്കുന്നത്വന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം മുസ്ലിം പ്രസിഡന്റ് കെ എന്‍ മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, ഷമ്മാസ് ദാരിമി (സമസ്ത), ഡോ. പിപി മുഹമ്മദ് (കെ.എന്‍.എം.), അഹമ്മദ് അബ്ദുള്ള സഖാഫി (കേരള മുസ്ലിം ജമാഅത്ത്), ഹബീബ് ജഹാന്‍ (ജമാഅത്തെ ഇസ്ലാമി), നബീല്‍ രണ്ടത്താണി (വിസ്ഡം), പി സുഹൈല്‍ സാബിര്‍ മാസ്റ്റര്‍ (മര്കസുദ്ദഅവ), എംപി അഷറഫ് (മുസ്ലിം ലീഗ്), ഒ രാജന്‍ (കോണ്ഗ്രസ്), എ പി സുബ്രഹ്മണ്യന്‍ (സിപിഐ), ഇബ്‌റാഹീംകുട്ടി മംഗലം (വെല്‍ഫെയര്‍ പാര്‍ട്ടി), എ പി മുഹമ്മദ് ശരീഫ് (ഐ.എന്‍.എല്‍), സയ്യിദ് ഫക്രുദീന്‍ ഹസനി തങ്ങള്‍, സിഎം അബ്ദുസ്സമദ് ഫൈസി, ഹക്കീം ഫൈസി കാളാട്, യാസീന്‍ സഖാഫി, ഉബൈദുള്ള താനാളൂര്‍, നൂഹ് കരിങ്കപ്പാറ, കെപി മുഹമ്മദ് ഇസ്മയില്‍, അഷറഫ് വൈലത്തൂര്‍, ലത്തീഫ്, പ്രൊഫ.വിപി ബാബു, റസാഖ് പകര, സി മുഹമ്മദ് അഷറഫ്, പിടി ഇല്യാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ റാലിക്ക് വിവിധ സംഘടനാ നേതാക്കള്‍ നേതൃത്വം നല്‍കി.

Sharing is caring!