പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക മലപ്പുറത്ത് ബഹുജനറാലിയും പൊതുസമ്മേളനവും നടത്തി ജമാഅത്തെ ഇസ്ലാമി
മലപ്പുറം: ഇന്ത്യയുടെ സമാധാനം തകര്‍ത്തുകൊണ്ടും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചുകൊണ്ടും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നിസ്തുലമായ പങ്കുവഹിച്ച മുസ്്ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടുമുള്ള ഭരണഘടനാ വിരുദ്ധമായ എന്‍.ആര്.സി., സി.എ.എ. എന്നീ ഭീകര നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കാന്‍ ജമാഅത്തെ ഇസ്്ലാമി സംഘടിപ്പിച്ച ബഹുജനറാലി കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
സംഘ്പരിവാര്‍ ചുട്ടെടുത്ത രണ്ട്് കരിനിയമങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളം വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാക്കി. ലോകമൊട്ടുക്കും ഇന്ത്യയുടെ പ്രതിഛായ നഷ്ടപ്പെടുത്താന്‍ പുതിയ നിയമങ്ങള്‍ കാരണമായിട്ടുണ്ടെന്ന് സംഗമത്തില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
മുസ്്ലിം ലീഗ് നേതാവും എം.പി.യുമായ പി.കെ. കുഞ്ഞാലിക്കുട്ടി ബഹുജനറാലിക്ക് ആശംസകള്‍ നേര്‍ന്നു. പാര്‍ട്ടി അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള ഈ പ്രതിഷേധ സമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാമ്പസുകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. സമരങ്ങള്‍ക്ക് പല ഭാഗത്തും നേതൃത്വം നല്കുന്ന ഭൂരിപക്ഷ സമുദായത്തിലെ സമരനായകരെ അദ്ദേഹം അഭിനന്ദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ
ബഹുജനറാലിയില്‍ പ്രതിഷേധമിരമ്പി
മലപ്പുറം: പൗരത്വ ഭേദഗതി നിയമം തള്ളിക്കളയുക എന്ന മുദ്രാവാക്യമുയര്‍ത്തി ജമാഅത്തെ ഇസ്്ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജനറാലി ശക്തമായ താക്കീതായി. ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ പാരമ്പര്യത്തിനും നിരക്കാത്ത എന്‍.ആര്.സിയും സി.എ.എയും തള്ളിക്കളയുമെന്ന് ബഹുജനറാലി പ്രഖ്യാപിച്ചു. മലപ്പുറം നഗരിയെ പിടിച്ചുകുലുക്കിയ റാലിയില്‍ സ്ത്രീകളും കുട്ടികളുമുള്‍പെടെ പതിനായിരങ്ങളാണ് അണിനിരന്നത്.
വൈകുന്നേരം 3.30ന് എം.എസ്.പി. ഗ്രൗണ്ട് പരിസരത്ത് നിന്നുമാരംഭിച്ച റാലി അഞ്ചു മണിയോടെ സമ്മേളന നഗരിയായ കിഴക്കേതല മൈതാനിയില്‍ എത്തി ഏറെ നേരം കഴിഞ്ഞും പിന്‍നിര പ്രകടനം ആരംഭിച്ചിരുന്നില്ല.
എന്‍.ആര്.സിയും സി.എ.എയും ഭിന്നിപ്പിന്റെ പുതുതന്ത്രങ്ങള്‍, അവകാശങ്ങള്‍ ഇല്ലാതാക്കും പൗരത്വത്തെ ചോദ്യംചെയ്യുക, വംശീയതയുടെ രാഷ്ട്രീയം തള്ളിക്കളയുക പ്രതിരോധിക്കുക, രാജ്യമൊട്ടുക്കും ആളിപ്പടരും, പ്രക്ഷോഭങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ബഹുജനറാലിയിലുയര്‍ന്നു. വ്യത്യസ്ത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പ്ലോട്ടുകളുയര്‍ത്തിയാണ് റാലി നടന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന പ്രകടനത്തില്‍ കൈകുഞ്ഞുങ്ങളുമായി പങ്കെടുത്ത സ്ത്രീകള്‍ റാലിയെ ശ്രദ്ധേയമാക്കി.
ബഹുജനറാലിക്ക് ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍, അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്്മാന്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, സംസ്ഥാന ശൂറാ അംഗങ്ങളായ കൂട്ടില്‍ മുഹമ്മദലി, സി.വി. ജമീല, റഹ്മത്തുന്നീസ ടീച്ചര്‍, കളത്തില്‍ ഫാറൂഖ്, ആര്. യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സാലിഹ് കോട്ടപ്പള്ളി, ജി.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹമ്മദ്, അബ്ദുല്‍ ഹഖീം നദ്വി തുടങ്ങിയവര്‍ നേതൃത്വം നല്കി.
എന്‍.ആര്.സിയും സി.എ.എയും കെട്ടുകെട്ടിക്കുന്നതുവരെ
പ്രക്ഷോഭം തുടരണം – ടി. ആരിഫലി
മലപ്പുറം: രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഇല്ലാതാക്കുന്ന എന്‍.ആര്.സിയും സി.എ.എയും കെട്ടുകെട്ടിക്കുന്നതുവരെ രാജ്യത്ത് മുഴുവന്‍ പ്രക്ഷോഭങ്ങള്‍ അലയടിക്കണമെന്ന് ജമാഅത്തെ ഇസ്്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. ഇതിനെ പൗരത്വ ഭേദഗതി ബില്ലെന്നല്ല, പൗരത്വ വിവേചന നിയമമെന്നാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി കേരള മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന റാലിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരായ അടിയന്തിരാവസ്ഥയെ കെട്ടുകെട്ടിച്ച ഇന്ത്യ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പായിത്തന്നെ സംഘ്പരിവാറിനെ കെട്ടുകെട്ടിക്കുക മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തെ ഇന്ത്യാ മണ്ണില്‍ കുഴിച്ചുമൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ വ്യത്യസ്ത യൂനിവേഴ്സിറ്റികളില്‍ നടക്കുന്ന സമരത്തെ വളരെ ക്രൂരമായാണ് നേരിടുന്നത്. വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്നു. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നു. പൊലീസാണ് ഇവിടെ കലാപമുണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന മുഴുവന്‍ മുസ്്ലിം സംഘടനകളുടെയും പൗരാവകാശ സംഘടനകളുടെയും യോഗം വിദ്യാര്‍ത്ഥികളുടെ സമരത്തെ ഏറ്റെടുത്ത് നയിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ആരിഫലി പറഞ്ഞു.
ബാബരി മസ്ജിദ് വിധിയോടെ ജുഡീഷ്യറി കയ്യൊഴിയുന്നുവെന്ന തോന്നലും സി.എ.എ. വന്നപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ രണ്ടാം പൗരന്മാരായി മാറുന്നുവെന്ന തോന്നലും എന്‍.ആര്.സി. കൂടി വന്നതോടെ തങ്ങളെ ശാരീരികമായി കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നലും മുസ്്ലിം സമൂഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെ വര്‍ഗീയവല്‍ക്കരിക്കാതെ യുവതക്ക് ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ കൈകൂപ്പി നിന്ന ഗുജറാത്തിലെ ഖുത്ബുദ്ദീനായിരുന്നു സമുദായത്തിന്റെ പ്രതീകമെങ്കില്‍ ഇനി മുതല്‍ പൊലീസുകാരുടെ മുഖത്തുനോക്കി കൈചൂണ്ടി സംസാരിച്ച ആയിശ റന്നയായിരിക്കും ആ പ്രതീകമെന്ന് ആരിഫലി പറഞ്ഞു.
ഭരണകൂടം പ്രതീക്ഷിക്കാത്ത രീതിയില്‍ രാജ്യത്ത് വളര്‍ന്ന പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നാടിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവന് നല്‍കാനാണ് പുതിയ നീക്കം. ധീരജവാന്മാരുടെ ജീവന്‍കൊണ്ട് തോന്യാസം കളിക്കരുതെന്ന് ആരിഫലി ആവശ്യപ്പെട്ടു.
തങ്ങളെ ശാരീരികമായി കൂടി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നലും മുസ്്ലിം സമൂഹത്തിനുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിനെ വര്‍ഗീയവല്‍ക്കരിക്കാതെ യുവതക്ക് ഇതിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ദിശാബോധം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ കൈകൂപ്പി നിന്ന ഗുജറാത്തിലെ ഖുത്ബുദ്ദീനായിരുന്നു സമുദായത്തിന്റെ പ്രതീകമെങ്കില്‍ ഇനി മുതല്‍ പൊലീസുകാരുടെ മുഖത്തുനോക്കി കൈചൂണ്ടി സംസാരിച്ച ആയിശ റന്നയായിരിക്കും ആ പ്രതീകമെന്ന് ആരിഫലി പറഞ്ഞു.
ഭരണകൂടം പ്രതീക്ഷിക്കാത്ത രീതിയില്‍ രാജ്യത്ത് വളര്‍ന്ന പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ നാടിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരുടെ ജീവന് നല്‍കാനാണ് പുതിയ നീക്കം. ധീരജവാന്മാരുടെ ജീവന്‍കൊണ്ട് തോന്യാസം കളിക്കരുതെന്ന് ആരിഫലി ആവശ്യപ്പെട്ടു.
ചടങ്ങില്‍ ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചതുപോലെ മതത്തിന്റെ പേരില്‍ ധ്രുവീകരണം ഉണ്ടാക്കാനാണ് സംഘ്പരിവാര്‍ ഭരണകൂടവും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷം നടത്തി. സി.എ.ബി. ഏതെങ്കിലും മതത്തിനല്ല, ഇന്ത്യക്കുതന്നെ എതിരാണെന്നും അതിനെതിരെ സമരങ്ങള്‍ ശക്തിപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ സമരം ഏതെങ്കിലും പാര്‍ട്ടികളുടെ കോണില്‍ ഒതുങ്ങി നില്‍ക്കില്ലെന്നും എല്ലാവര്ക്കും സമരം നടത്താനുളള അവകാശമുണ്ടെന്നും എല്ലാവരും കൂട്ടായോ ഒറ്റക്കോ സമരം നടത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സംഘ്പരിവാരിനോട് എതിരിട്ട് ഐഎഎസ് പദവി രാജിവെച്ച ശശികാന്ത് സെന്തില്‍ മുഖ്യാതിഥിയായിരുന്നു.
മാധ്യമം മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്്മാന്, പി. മുജീബുറഹ്മാന്‍, കുഞ്ഞിമുഹമ്മദ് പറപ്പൂര്, എ.പി. അബ്ദുല്‍ വഹാബ്, വി.എച്ച്. അലിയാര് ഖാസിസി, ഡോ. പി.കെ. പോക്കര്, ഡോ. എം.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ഹമീദ് വാണിയമ്പലം, പി.കെ. പാറക്കടവ്, എന്‍.പി. ചെക്കുട്ടി, നഹാസ് മാള, പി. റുക്സാന, അഫീദ അഹമ്മദ്, സാലിഹ് കോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്്ലാമി കേരള സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട് സലീം മമ്പാട് നന്ദിയും പറഞ്ഞു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]