നിര്‍ത്തിയിട്ട ബസില്‍ ഇന്നോവ കാറിടിച്ച് മലപ്പുറത്തെ ബിരുദ വിദ്യാര്‍ഥി മരിച്ചു

നിര്‍ത്തിയിട്ട ബസില്‍  ഇന്നോവ കാറിടിച്ച്  മലപ്പുറത്തെ ബിരുദ  വിദ്യാര്‍ഥി മരിച്ചു

വള്ളുവമ്പ്രം: സിയാറത്ത് യാത്രാ സംഘം സഞ്ചരിച്ച ഇന്നോവ കാറ് നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിലിടിച്ച് ബിരുദ വിദ്യാര്‍ഥി മരിച്ചു.
ചേലേമ്പ്ര
മന്ഹജുറശാദ് ഇസ്ലാമിക് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിയും ചെട്ടിയാര്‍മാട് സ്വദേശി പറമ്പില്‍ അബ്ദുല്‍ ഗഫൂറിന്റെ മകനുമായ മുഹമ്മദ് നിഹാല്‍ 19 ആണ് മരിച്ചത്. സാരമായ പരിക്കുകളോടെ കൂടെയുണ്ടായിരുന്ന ശിബ്ലി കക്കോവ് (20 ), മഞ്ചേരി മെഡിക്കല്‍ കോളജിലും
ഷാഹിര്‍ അരിമ്പ്ര 20, അല്‍ഷിഫയിലും,
നിസാം പറമ്പില്‍ പീടിക 20 കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പൊള്ളാച്ചി നിന്നും മടങ്ങവെ
വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ വള്ളുവമ്പ്രത്ത് വെച്ച് നിര്‍ത്തിയിട്ട സ്‌കൂള്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
10 വര്‍ഷമായി മന്ഹജില്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. ചെട്ടിയാര്‍ മാട് ജുമുഅത്ത് പള്ളിയില്‍ നടന്ന
മയ്യിത്ത് നിസ്‌കാരത്തിന് കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഉവൈസ്, സഫ.

Sharing is caring!