തിരൂര്‍ പുഴയില്‍ ഇന്നു മുതല്‍ ഉല്ലാസ ബോട്ട് സര്‍വ്വീസ്, നടപ്പാക്കുന്നത് ടൂറിസം വകുപ്പ്

തിരൂര്‍: തിരൂര്‍ പുഴയില്‍ ഇന്നു മുതല്‍ സഞ്ചാരികള്‍ക്ക് വിനോദ യാത്ര ഒരുക്കി ടൂറിസം വകുപ്പ്. മാലിന്യം തള്ളിയതു മൂലം നാശത്തിലേക്ക് ഒഴുകിയ പുഴയെ സംരക്ഷിക്കുന്നതിനായി നാട് ഒരുമിച്ചിരുന്നു. അടിഞ്ഞുകൂടിയ മാലിന്യം മുഴുവന്‍ പുഴ നവീകരണ പദ്ധതിയിലൂടെ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കിയതോടെയാണ് സൗന്ദര്യം വീണ്ടെടുക്കാനായത്. തിരൂര്‍ പുഴയില്‍ ഇന്നു മുതല്‍ സര്‍ക്കാര്‍ ഉല്ലാസ ബോട്ട് സര്‍വീസ് ആരംഭിക്കുമ്പോള്‍ തിരൂര്‍ ഏറെക്കാലം പ്രതീക്ഷിച്ചിരുന്ന ടൂറിസം വികസനവും സാധ്യമാവുകയാണ്. ഇന്നു മുതല്‍ 2 ഉല്ലാസ ബോട്ടുകളാണ് പുഴയില്‍ ഇറക്കുന്നത്. 1.5 കോടി രൂപ ചെലവിട്ടാണ് തിരൂര്‍ പുഴയോര ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്. താഴേപ്പാലം മുതല്‍ റെയില്‍വേ സ്റ്റേഷന് പരിസരം വരെ നടപ്പാതയും വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. പുഴയോരത്ത് അലങ്കാര വിളക്കുകള്‍ കത്തിച്ചു. റെയില്‍വേ സ്റ്റേഷന് ഭാഗത്തായി വിശ്രമിക്കുന്നതിനുള്ള സൗകര്യത്തോടെ വലിയ ബോട്ട് ജെട്ടിയും തയാറായിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. സി.മമ്മുട്ടി എംഎല്‍എ ആധ്യക്ഷ്യം വഹിക്കും
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]