ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താനേ സഹായിക്കൂവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ത്താല്‍ നടത്തേണ്ടപ്പോള്‍
കേരളം ഒറ്റക്കെട്ടായി നടത്തുമെന്നും ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താനേ സഹായിക്കൂ എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഹര്‍ത്താലിനെ അനുകൂലിക്കുന്നില്ല.?കേരളം ഒന്നാകെ പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്ന ഘട്ടത്തില്‍ ഹര്‍ത്താലിന്റെ ആവശ്യമില്ല. രാജ്യത്തിന്റെ ഭരണഘടനയുടെ പ്രശ്നമാണെന്നതിനാല് വിഭാഗീയതയോ രാഷ്ട്രീയ മുതലെടുപ്പോ ആരും ആഗ്രഹിക്കുന്നില്ല. യു.ഡി.എഫും എല്‍.ഡി.എഫും യോജിച്ച് പ്രവര്‍ത്തിക്കുന്നത് ഇതിന്റെ തെളിവാണ്. മതേരത ചട്ടക്കൂട് തകരുന്നത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന തിരിച്ചറിവ് കേരളത്തിനുണ്ട്. ഇതില്ലാത്ത ചെറിയ ന്യൂനപക്ഷത്തെ ശക്തിപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുമുണ്ടാവാന്‍ പാടില്ല. ഇതിനാലാണ് യു.ഡി.എഫും ലീഗും ഹര്‍ത്താലിനെ പിന്തുണക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും