മലപ്പുറം മഅ്ദിന്‍ അക്കാഡമിക്ക് സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് മുഖ്യമന്ത്രി സമ്മാനിച്ചു

മലപ്പുറം: മികച്ച ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് മഅ്ദിന്‍ അക്കാദമി ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തിന്. തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും മഅദിന്‍ അക്കാദമി മാനേജര്‍ സൈതലവി സഅദി പെരിങ്ങാവ് അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ് ശിവകുമാര്‍ എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം. മഅദിന്‍ അക്കാദമിയെ പ്രതിനിധീകരിച്ച് മഅദിന്‍ സ്പെഷ്യല്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ എ. മൊയ്തീന്‍കുട്ടി, കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ വഹാബ് എരഞ്ഞിമാവ് എന്നിവരും സംബന്ധിച്ചു.
ബുദ്ധിമാന്ദ്യം സംഭവിച്ചവരെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്കാവശ്യമായ പഠനത്തിനും ചികിത്സക്കും പുറമെ സാധാരണ ജീവിതത്തിലേക്ക് അവരെ തിരിച്ച് കൊണ്ട് വരുന്നതില്‍ മികവ് തെളിയിച്ച മഅദിന്‍ ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രത്തില്‍ മെഴുക്തിരി നിര്‍മ്മാണം, പേപ്പര്‍ പ്ലെയ്റ്റ്, മാല, കുട നിര്‍മ്മാണം, കുട്ട മുടയല്, ചപ്പല്‍ മാറ്റ് നിര്‍മാണം, പ്ലാസ്റ്റിക് ഫ്ളവേഴ്സ് നിര്‍മാണം തുടങ്ങിയ കരകൗശല വസ്തുക്കള്‍ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുന്നതിലൂടെ തൊഴില്‍ സാധ്യതയും നല്കി വരുന്നു.
മികച്ച നേട്ടം കൈവരിച്ച സ്കൂള്‍ അധ്യപകരെയും വിദ്യാര്‍ത്ഥികളെയും മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]