മുസ്ലിംലീഗ് ചരിത്രകലണ്ടര്‍ പുറത്തിറങ്ങി

മുസ്ലിംലീഗ് ചരിത്രകലണ്ടര്‍  പുറത്തിറങ്ങി

രാമപുരം: പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍സി.കെ. അബു , പറോട്ടില്‍ മുഹമ്മദ് മൗലവി എന്നിവരുടെ വാര്‍ഷിക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ചെയര്‍മാന്‍ സയ്യിദ് അലി അരീക്കര അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഉത്ഘാടനം നിര്‍വ്വഹിച്ചു. പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കെഎംസിസി പുറത്തിറക്കിയ ലീഗ് ചരിത്രങ്ങളടങ്ങുന്ന കലണ്ടറിന്റെ പ്രകാശനം നടന്നു.പേങ്ങാട്ട്അബ്ദുല്‍ അസീസ് ,എം അബ്ദുള്ള മാസ്റ്റര്‍, വി.സൈദ് മാസ്റ്റര്‍, എം.വാപ്പുട്ടി മാസ്റ്റര്‍, കെ.പി.സാദിഖ് അലി , പാതിര മണ്ണമന്‍സൂര്‍ ഹുദവി എം.സൈനുദ്ധീന്‍ , രവീന്ദ്രന്‍ ഉണ്ണി ,എം.പി.സുദീപ്, ബാലകൃഷ്ണന്‍ ഇളംതിരുത്തി, സുല്‍ഫി മേലേടത്ത്, ടി.ശാഹുല്‍ ഹമീദ്, വി. അനീസ് ,എം. റഫീഖ് ബാവ എന്നിവര്‍ സംസാരിച്ചു.

Sharing is caring!