പൗരത്വ ബില്ലിനെതിരെ മലപ്പുറത്ത് ബില്ല് കത്തിച്ച് എസ്ഡിപിഐ പ്രതിഷേധം

മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറത്ത് എസ്ഡിപിഐ ബില്ല് കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധം സംസ്ഥാന സമിതിയംഗം ഡോ സിഎച് അഷ്റഫ് ബില്ല് കത്തിച്ചു ഉദ്ഘാടനം ചെയ്തു
മതത്തിന്റെ പേരില്‍ വിഭജിക്കുന്ന തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ ബില്ലുകളെല്ലാം തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി പിന്‍വലിക്കുക, പൗരത്വ ഭേദഗതി ബില്ല് ബഹിഷ്‌കരിക്കുക, വംശവെറിയെ ചെറുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്
പ്രതിഷേധത്തിന് സംസ്ഥാന സമിതിയംഗം ഡോ സിഎച് അഷ്റഫ്, ജില്ലാ സെക്രട്ടറി ടിഎം ഷൗക്കത്ത്, മണ്ഡലം പ്രസിഡന്റ് ടി സിദ്ധീഖ് മാസ്റ്റര്‍, സെക്രട്ടറി ഇര്‍ഷാദ് മൊറയൂര്‍, മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം, എംടി ഇബ്രാഹീം, അബ്ദുല്‍ മജീദ് പി, സഫ്വാന്‍, സിപി നസ്രുദീന്‍, ആത്തിഫ് എന്നിവര്‍ നേതൃത്വം നല്‍കി
RECENT NEWS

ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ച്ചകൂടി: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം നിയമസഭാ തെരഞ്ഞെടുപ്പിന്റെമുസ്ലീം ലീഗ് സ്ഥാനാര്ത്ഥികളെഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായെന്നുംപ്രഖ്യാപനം ഒമ്പതിനോ പത്തിനോയെന്ന് ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി. [...]