സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യന്‍ ടീമിലെ ഏക മലയാളി മലപ്പുറത്തുകാരന്‍

സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യന്‍ ടീമിലെ ഏക മലയാളി മലപ്പുറത്തുകാരന്‍

തേഞ്ഞിപ്പലം: കാഠ് മണ്ഡുവില്‍ നടന്ന ദക്ഷിണേന്ത്യന്‍ സാഫ് ഗെയിംസില്‍ പുരുഷ ഖൊ ഖൊയില്‍ സ്വര്‍ണ്ണമണിഞ്ഞ ഇന്ത്യന്‍ ടീമില്‍ താരമായി ഏക മലയാളിയായ സിബിന്‍ മയിലാഞ്ചില്‍. മലപ്പുറം ചേലേമ്പ്രയിലെ പുല്ലുംകുന്നിലെ സുബ്രഹ്മണ്യന്‍-ഓമന ദമ്പതികളുടെ മകനാണ് സിബിന്‍.
രാമനാട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് സിബിന്‍ ഖൊ ഖൊ പരിശീലനം തുടങ്ങിയത്. യു.പിയില്‍ നടന്ന ദേശീയ സബ് ജൂനിയര്‍ മല്‍സരത്തിലാണ് സിബിന്റെ ഖൊഖൊയിലേക്കുള്ള ചുവട് വെപ്പ്. ശേഷവും ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ ഖൊ ഖൊയിലും സ്വര്‍ണ്ണമണിഞ്ഞ ടീമില്‍ സിബിന്‍ അംഗമായിട്ടുണ്ട്. മൂന്ന് വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടിയും സിബിന്‍ ബൂട്ടണിഞ്ഞിരുന്നു. 26ന് ചത്തീസ്ഗഡില്‍ ആരംഭിക്കുന്ന ദേശീയ ടീമില്‍ അംഗമായ സിബിന്‍ ഇനി അതിനുള്ള തയാറെടുപ്പിലാണ്.

Sharing is caring!