താനൂരിന്റെ ഗായകന്‍ നാട്ടു പാട്ടുകാരന് അന്ത്യാഞ്ജലി

താനൂരിന്റെ ഗായകന്‍  നാട്ടു പാട്ടുകാരന്  അന്ത്യാഞ്ജലി

താനൂര്‍: ഒടുവില്‍ ‘ഏകനായി’ അദ്ദേഹവും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ‘താനൂരിന്റെ ഗായകന്‍’ എന്നറിയപ്പെട്ടിരുന്ന സത്യന്‍ താനൂര്‍ (55) നിര്യാതനായി.

ജില്ലയ്ക്ക് അകത്തും പുറത്തും ഒട്ടേറെ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് സത്യന്‍. യേശുദാസ് അടക്കമുള്ള ഗായകര്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുമുണ്ട് ഈ അനുഗ്രഹീത കലാകാരന്‍.

ഉണ്ണികൃഷ്ണന്‍ യവനിക സംവിധാനം ചെയ്ത *’ഇതിലെ ഏകനായ്’* എന്ന ഡോക്യുമെന്ററി സത്യന്റെ ജീവിതം അപ്പാടെ പകര്‍ത്തിയിരുന്നു. ഒട്ടേറെ വേദികളിലും ഫെസ്റ്റിവലുകളിലും ഈ ഡോക്യുമെന്ററി ശ്രദ്ധനേടി. തുടര്‍ന്ന് ഫ്‌ലവേഴ്‌സ് ചാനലിലെ ‘കോമഡി ഷോ’യില്‍ പരിപാടി അവതരിപ്പിച്ചത് രാജ്യത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്കിടയില്‍ സത്യന്‍ ജനകീയനായി.

താനൂര്‍ റെയിവേ സ്റ്റേഷന് കിഴക്ക് ഭാഗം താമസിക്കുന്ന പരേതനായ പോളാട്ടില്‍ കോരന്‍, കോച്ചി എന്നവരുടെ മകനാണ് സത്യന്‍.
മകള്‍ നവ്യ, സഹോദരങ്ങള്‍
ബാബു (പോസ്റ്റോഫീസ്, മലപ്പുറം) അംബിക, ബേബി, ചന്ദ്രിക സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കുടുംബ ശ്മശാനത്തില്‍.

Sharing is caring!