മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണം മോഷടിച്ച ദമ്പതികള്‍ പിടിയില്‍

മോര്‍ച്ചറിയില്‍ സൂക്ഷിച്ച  മൃതദേഹത്തില്‍ നിന്നും  സ്വര്‍ണാഭരണം മോഷടിച്ച  ദമ്പതികള്‍ പിടിയില്‍

എടപ്പാള്‍: എടപ്പാളിലെ സ്വകാര്യാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്ന് സ്വര്‍ ണ്ണാഭരണം മോഷ്ടിച്ച ദമ്പതികള്‍ പിടിയിലായി. ലിയാക്കത്ത് (47) ഭാര്യ സുഹറ(39) എന്നിവരാണ് പിടിയിലായത്. ഒകേ്ടാബര്‍ മൂന്നിന് എടപ്പാളിലെ സ്വകാര്യാശുപത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്പ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ നിന്ന് ആഭരണം പോയ വിവരം ബന്ധുക്കള്‍ പരാതിപ്പെടുകയും ഹോസ്പിറ്റല്‍ ജീവനക്കാര്‍ സി.സി.ടി.വി പരിശോധിക്കുകയും സംശയിക്കാവുന്ന തരത്തില്‍ യുവതിയെ കാണുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതിപ്പെടുകയും
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
ഇവരെ തിരിച്ചറിയുകയുമായിരുന്നു. പോലീസ് ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. മരണ വിവരം വീട്ടിലേക്ക് അറിയിച്ച ഫോണ്‍ നമ്പറിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. വീട്ടിലെ കണക്ഷന്‍ ലാന്റ്‌ലൈനായതിനാല്‍ തന്നെ കോള്‍ വിവരങ്ങള്‍ കിട്ടാന്‍ താമസിച്ചതാണ് പ്രതികളെ കണ്ടത്താന്‍ വൈകിയത്. മോഷണത്തിന് എത്തിയ സുഹറക്കൊപ്പം ഭര്‍ത്താവ് ലിയാക്കത്ത് കൂടി ഉണ്ടായിരുന്നു എന്ന് പോലീസ് ചോദ്യം ചെയ്യലില്‍ സുഹറ പറഞ്ഞതോടെയാണ് ലിയാക്കത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സുഹറയെ ഒന്നാം പ്രതിയും ലിയാക്കത്തിനെ രണ്ടാം പ്രതിയുമായാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്. പ്രതികളെ പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി. ചങ്ങരംകുളം സി.ഐ. ബഷീ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ് ഐ ടി.ഡി മനോജ് കുമാര്‍ സിപിഒ മാരായ മധു,അരുണ്‍,സനോജ്, സനല്‍, സുധാകരന്‍,സുനില്‍ ബാബു,റുബീന എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തിയത്.

Sharing is caring!