വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീയിട്ടു കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പൊലിസ് വെടിവെച്ചു കൊന്നു

വെറ്റിനറി ഡോക്ടറെ ബലാത്സംഗം  ചെയ്ത ശേഷം തീയിട്ടു കൊന്ന  കേസിലെ മുഴുവന്‍ പ്രതികളെയും  പൊലിസ് വെടിവെച്ചു കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീയിട്ടു കൊന്ന കേസിലെ മുഴുവന്‍ പ്രതികളെയും പൊലിസ് വെടിവെച്ചു കൊന്നു. ഏറ്റുമുട്ടലിനിടെയാണ് കൊല്ല്പ്പെട്ടതെന്നാണ് പൊലിസ് ഭാഷ്യം. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

ഡോക്ടറുടെ മൃതദേഹം കണ്ടെടുത്ത ഹൈദരബാദ് ദേശീയ പാതചക്കു സമീപത്തു വെച്ചു തന്നെയാണ് ഇവരും കൊല്ലപ്പെട്ടത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തെളിവെടുപ്പിനായി ഡോക്ടറെ കൊലപ്പെടുത്തിയ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

നവംബര്‍ 28 ന് രാവിലെയാണ് ഹൈദരാബാദ്ബംഗളൂരു ഹൈവേയ്ക്ക് സമീപം വെറ്റിനറി ഡോക്ടറായ പ്രിയങ്ക റെഡ്ഢിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെടുത്തത്. ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചത്. നവംബര്‍ 29നു തന്നെപ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

Sharing is caring!