ഇന്ത്യന്‍ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ മനുഷ്യനിര്‍മിത ദുരന്തം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ് ഇന്ത്യന്‍ സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്നതെന്ന്് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോക്സഭയില്‍ പറഞ്ഞു. ടാക്സേഷന്‍ നിയമ ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ സംസാരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍. സാമ്പത്തിക പ്രതിസന്ധിയെ സമഗ്രമായി, കൃത്യമായി നേരിട്ടു പരിഹാരം കാണുന്നതിനു പകരം ആലങ്കാരിക ചികിത്സ കൊണ്ടു രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്്.
സാമ്പത്തികരംഗത്തെ മാന്ദ്യം താല്‍ക്കാലികമാണെന്നും അതുകൊണ്ട് മനോവീര്യവും ആത്മവിശ്വാസവും തകരാതെ സൂക്ഷിക്കണമെന്നും മൂന്നു മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ വ്യവസായികളോട് ആവശ്യപ്പെട്ടതു കൊണ്ടു യാതൊരു കാര്യവുമില്ല.
രാജ്യമാകെ ഇന്നത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയെ ചൊല്ലി വിലപിക്കുകയാണ്. അത് വ്യവസായികളെ മാത്രം ബാധിക്കുന്നതിലല്ല കാര്യം. ഈ സാമ്പത്തിക മാന്ദ്യം നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖം തിരിക്കുകയായിരുന്നു സര്‍ക്കാര്‍. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക നയപാളിച്ചകള് ആണ് രാജ്യത്തെ തകര്‍ത്തത്്. ഇത് അതിരൂക്ഷമായി സമ്പദ് വ്യവസ്ഥയെ തകര്‍ത്തിട്ടും കേന്ദ്രം ആത്മപരിശോധനക്കു തയ്യാറായില്ല. ഇന്ത്യയില്‍ കോര്പറേററ്റുകള്ക്ക് വഴിവിട്ട സഹായം ചെയ്തതു കൊണ്ട് ഒരു നേട്ടവുമുണ്ടാക്കാനാവില്ല. രാജ്യത്തിന്റെ പ്രശ്നങ്ങള്‍ക്ക് കോര്‍പറേറ്റുകളെ സഹായിച്ചല്ല പരിഹാരമുണ്ടാക്കേണ്ടത്്.
കോര്‍പറേറ്റുകളുടെ വലിയ വീഴ്ചകളും തട്ടിപ്പുകളും ഇന്ന് രാജ്യത്തെ കാര്‍ന്നുതിന്നുകയാണ്. ഈ വര്‍ഷം തന്നെ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 26000 കോടിയിലേറെ കോര്‍പറേറ്റ് തട്ടിപ്പുകളാണ് സര്‍ക്കാര്‍ കണ്ടില്ലെന്നു നടക്കുന്നത്്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് മറ്റൊരു ദുരന്തം കൂടി സര്‍ക്കാര്‍ വിളിച്ചുവരുത്തുകയാണ്. ഇ.ടി പറഞ്ഞു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]