മനംമടുത്തു; ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുക യാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം: ഓണ്‍ലൈന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഫിറോസ് കുന്നുംപറമ്പില്‍. ചാരിറ്റി പ്രവര്‍ത്തനം ഇന്നു ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ് എന്ന ആമുഖത്തോടെ ആരംഭിച്ച ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി തനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ആരോപണങ്ങളും അത്തരത്തിലുള്ള ചര്‍ച്ചകളും ഒക്കെ തനിക്കുണ്ടാക്കിയ മാനസിക പ്രയാസം വളരെ വലുതാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നും ഫിറോസ് പറയുന്നു. അതേ സമയം മലപ്പുറത്തുകാരിയായ ജസ്ലയാണ് ഫിറോസിനെതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നത്. തുടര്‍ന്നാണ് ഫിറോസിന്റെ വേശ്യാപ്രയോഗവും ഏറെ വിവാദമായിരുന്നത്.
തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു. തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍, നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യര്‍ഥിച്ച് വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞു.
ഇനി വയ്യ, സഹായം ചോദിച്ച് ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്പില്‍ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു. ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്ന് ഫിറോസ് പറഞ്ഞു.
RECENT NEWS

ആംബുലന്‍സ് ജീവനക്കാരിക്ക് മാനഭംഗം : പെരിന്തല്‍മണ്ണയിലെ പച്ചീരി അബ്ദുല്‍നാസറിന് മുന്‍കൂര്‍ ജാമ്യമില്ല
മഞ്ചേരി : ആംബുലന്‍സ് ജീവനക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ പാതായ്ക്കര പച്ചീരി അബ്ദുല്‍നാസര്‍ (50)ന്റെ ജാമ്യാപേക്ഷയാണ് [...]