പാലൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ജീപ്പ് ഓടിച്ചിരുന്നതും താനാണെന്ന് സലീം

പാലൂര്‍ മോഹനചന്ദ്രന്‍  വധക്കേസിലെ പ്രതികളെ  രക്ഷപ്പെടുത്തുന്നതിന് ജീപ്പ്  ഓടിച്ചിരുന്നതും താനാണെന്ന്  സലീം

തിരൂര്‍: തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: കെ.എ. സുരേഷ് ബാബു അറസ്റ്റ് ചെയ്തു. ജംഇയ്യത്തുല്‍ ഇസ്ലാഹിയ എന്ന തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ചെറുതുരുത്തി കടപ്പുറം വീട്ടില്‍ സലീം (44) ആണ് അറസ്റ്റിലായത്.കേസില്‍ ഇയാള്‍ അഞ്ചാം പ്രതിയാണ്. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടുത്താന്‍ ജീപ്പ് ഓടിക്കുന്ന ദൗത്യമായിരുന്നു സലീമിനുണ്ടായിരുന്നത്.ചോദ്യം ചെയ്തതില്‍ പാലൂര്‍ മോഹനചന്ദ്രന്‍ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് ജീപ്പ് ഓടിച്ചിരുന്നതും താനാണെന്ന് സലീംസമ്മതിച്ചതായി ഡി.വൈ.എസ്.പി. പറഞ്ഞു. സുനില്‍ വധത്തിനു ശേഷം വിദേശത്തേക്ക് മുങ്ങിയ സലീം ഈ കേസില്‍ വേറെ ആളുകളെ പ്രതികളാക്കിയത് അറിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങി വന്നു.പിന്നീട് വീണ്ടും വിദേശത്തേക്ക് പോയി. കഴിഞ്ഞ ദിവസം നാട്ടില്‍ വന്ന വിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസില്‍ തീവ്രവാദ സംഘടനയുടെ ആത്മീയ ഗുരുവായ മതപ്രഭാഷകനും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്.വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിയാല്‍ കസ്റ്റഡിയിലെടുക്കും.പെരുമ്പടപ്പ് സി.ഐ.കെ.എം.ബി ജൂ, എസ്.ഐ: പ്രമോദ്, എ.എസ്.ഐ: ജയപ്രകാശ് എന്നിവരും അറസ്റ്റിനു നേതൃത്വം നല്‍കി.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Sharing is caring!