മലപ്പുറത്തെ കുഞ്ഞുങ്ങള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍ ആറ് കിലോ കഞ്ചാവുമായി പിടിയില്‍

മഞ്ചേരി: മലപ്പുറത്തെ കുഞ്ഞുങ്ങള്ക്ക്കഞ്ചാവ് വില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍ ആറ് കിലോ
കഞ്ചാവുമായി പിടിയില്‍. മോഷണ കേസടക്കം 10ഓളം മയക്കു മരുന്ന് കേസില്‍ പ്രതിയായ മലപ്പുറം കീഴാറ്റൂര്‍ സ്വദേശി ഓട്ടോ കുട്ടന് എന്ന പ്രതീപ്(45)ആണ് ആറു കിലോ കഞ്ചാവുമായി പിടിയില്‍. ഇന്ന് പുലര്‍ച്ചെ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മഞ്ചേരി എസ്. ഐ. സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് ആനക്കയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്പന നടത്തിവന്ന അന്യസംസ്ഥാന തൊഴിലാളിയടക്കം എട്ടോളം പേരെ പ്രത്യേക സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജില്ലയില്‍ വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്ന അന്തര്‍ജില്ലാ മയക്കുമരുന്ന് മാഫിയയെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലയിലെ തീരദേശ മേഖലകളിലേക്കും കഞ്ചാവ് എത്തിച്ചു നല്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ പിടിയിലായ പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇ്യാള് മുമ്പും നിരവധി തവണ കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാളെ ചോദ്യം ചെയ്തതില്‍ മനസിലായിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് 2017 ല്‍ പെരിന്തല്‍മണ്ണയില്‍ 1.5 കിലോ കഞ്ചാവുമായി പിടിയിലായതിന് ശിക്ഷിക്കപ്പെട്ട് അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നും ഇടനിലക്കാരായ മലയാളികള്‍ മുഖാന്തിരം കിലോക്ക് 1000 രൂപക്കാണ് കഞ്ചാവ് വാങ്ങിക്കുന്നത്. അത് കേരളത്തില്‍ എത്തുന്നതോടെ 25000 രൂപയാകും. പ്രതിയെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ മൊത്ത വിതരണക്കാരായ ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇയാള്‍ അമ്പല മോഷണമടക്കം നിരവധി മോഷണ കേസിലെ പ്രതിയാണ്. തുടര്‍ന്ന് മയക്കുമരുന്ന് മേഖലയിലേക്ക് തിരിയുകയായിരുന്നു. ഓട്ടോ ഓടിക്കുന്നതിന്റെ മറവിലാണ് പ്രതി കഞ്ചാവ് വില്പന നടത്തിവന്നിരുന്നത്. ഇയാളുടെ പേരില്‍ ജില്ലയില്‍ എക്സൈസിലും പോലീസിലും മയക്കു മരുന്ന് വില്പന നടത്തിയതിന് 10 ഓളം കേസുകള്‍ നിലവില്‍ ഉണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി. ജലീല്‍ തോട്ടത്തില്‍, നര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി. പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി സി.ഐ അലവി, എസ്.ഐ. സുമേഷ് സുധാകര്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന് മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന് മാരാത്ത് എന്നിവരെ കൂടാതെ മഞ്ചേരി സേ്റ്റഷനിലെ എ.സ്.ഐ. ഷാഹുല്‍ ഹമീദ്, എസ്.സി.പി.ഒ ശശികുമാര്‍, എസ്.സി.പി.ഒ ഷഹബിന്, സി.പി.ഒ അരുണ്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
———-
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]