മാനസിക വൈകല്യമുള്ള 22കാരിയെ പീഡിപ്പിച്ച വയോധികന് അറസ്റ്റില്‍

തിരൂരങ്ങാടി: മാനസിക വൈകല്യമുള്ള 22 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുമൂച്ചി കൊടക്കാട് പിലാപ്പില്‍ ഇബ്രാഹിംകുട്ടി (60)നെയാണ് തിരൂരങ്ങാടി എസ്.ഐ.നൗഷാദ് ഇബ്രാഹിം അറസ്റ്റ് ചെയ്തത്. വീട്ടില്‍ ആളില്ലാത്ത സമയം യുവതിയെ വീടിനു സമീപത്തെ കൃഷിയിടത്തില്‍ എത്തിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതത്രെ. ഇയാളുടെ പീഡനം സഹിക്കാനാവാതെ വീടുവിട്ടിറങ്ങിയ യുവതിയെ വളാഞ്ചേരിയില്‍ വെച്ച് പൊലിസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പീഡന കഥകള്‍ പുറത്തുവന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]