മുലയൂട്ടി കിടത്തി ഉറക്കിയ പിഞ്ചു കുഞ്ഞ് മരിച്ചു

മഞ്ചേരി : 48 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറയില്‍ ചുങ്കം വല്ലപ്പന്കുന്നത്ത് അബ്ദുല്‍ സത്താറിന്റെ മകന് മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. മാതാവ് റുക്സാനയുടെ വളമംഗലത്തെ വീട്ടിലാണ് സംഭവം. കുഞ്ഞിനെ മുലയൂട്ടി കിടത്തി ഉറക്കിയ ശേഷം വീടിന് മുകള്‍ നിലയിലേക്ക് പോയതായിരുന്നു മാതാവ്. തിരിച്ചെത്തി നോക്കിയപ്പോള്‍ കുട്ടി ചേതനയറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മഞ്ചേരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്