15കാരിയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത് ബാങ്ക് മാനേജര്‍ക്ക് ജാമ്യമില്ല

15കാരിയായ വിദ്യാര്‍ത്ഥിനിയെ  ബലാല്‍സംഗം ചെയ്ത്  ബാങ്ക് മാനേജര്‍ക്ക് ജാമ്യമില്ല

മഞ്ചേരി : പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ബാങ്ക് മാനേജറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജര്‍ പന്തല്ലൂര്‍ കടമ്പോട് തൊക്കാടന്‍ മുഹമ്മദ് (57)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. 2019 ഏപ്രില്‍ ആറിനാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മൊറയൂരിലുള്ള വീട്ടില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് 2019 ഒക്ടോബര്‍ 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Sharing is caring!