ഓട്ടോറിക്ഷ മോഷ്ടിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ഓട്ടോറിക്ഷ  മോഷ്ടിക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: ഓട്ടോറിക്ഷ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മീനടത്തൂര്‍ സ്വദേശി പുല്ലൂണി ബാദുഷ(21), താനാളൂര്‍ ചട്ടിക്കല്‍ കുളങ്ങര ഹംസ(19) എന്നിവരെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. പൂക്കിപ്പറമ്പ് സ്വദേശി അനില്‍കുമാറിന്റെ ഓട്ടോയാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.30ന് പൂക്കിപ്പറമ്പില്‍നിന്നും മോഷ്ടിക്കാന്‍ ശ്രമിച്ചത്. റോഡരികില്‍ നിര്‍ത്തി സുഹൃത്തുക്കളോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സംഭവം. കേബിള്‍ ഊരി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. അനില്‍കുമാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലിസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Sharing is caring!