മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നില്‍നിന്നും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടികൊണ്ടുപോയി

മലപ്പുറം ഡി.സി.സി ഓഫിസിന്  മുന്നില്‍നിന്നും കോണ്‍ഗ്രസ്  ബ്ലോക്ക് സെക്രട്ടറിയെ തട്ടികൊണ്ടുപോയി

മലപ്പുറം: മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നില്‍നിന്നും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ
തട്ടികൊണ്ടുപോയി. ഇന്ന് രാത്രി എട്ടുമണിക്ക് ശേഷമാണ് സംഭവം.
പി.പി. റഷീദിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊണ്ടോട്ടി കേന്ദ്രമായ സംഘം
തട്ടികൊണ്ടുപോയതിന് പിന്നിലെന്ന് കരുതുന്നു. ബന്ധുക്കള്‍ മലപ്പുറം
പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മലപ്പുറം പോലീസ് അന്വേഷണം തുടങ്ങി.

Sharing is caring!