ആരോഗ്യ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേയ്‌സ് ബുക്ക് പോസ്റ്റ്: താനൂര്‍ സ്വദേശി അറസ്റ്റില്‍

ആരോഗ്യ മന്ത്രിയെ  അപകീര്‍ത്തിപ്പെടുത്തി ഫേയ്‌സ് ബുക്ക് പോസ്റ്റ്:  താനൂര്‍ സ്വദേശി അറസ്റ്റില്‍

താനൂര്‍: ആരോഗ്യ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തി ഫേയ്‌സ് ബുക്ക് പോസ്റ്റിട്ട്
താനൂര്‍ സ്വദേശി അറസ്റ്റില്‍. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയെ ഫെയ്സ് ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കളരിപ്പടി സ്വദേശിയും ബി.ജെ.പി പ്രവര്‍ത്തകനുമായ മേച്ചേരി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തു. മന്ത്രിയുടെ മകന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അനധികൃതമായ ജോലി നേടിയെന്ന തരത്തില്‍ വ്യാജ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. മന്ത്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Sharing is caring!