മമ്പുറം വെട്ടത്ത് ബാസാറിന് സമീപം ഉറുമ്പ് തീനിയെ പിടിക്കൂടി

മമ്പുറം വെട്ടത്ത് ബാസാറിന്  സമീപം ഉറുമ്പ് തീനിയെ പിടിക്കൂടി

തിരൂരങ്ങാടി: നാട്ടിലിറങ്ങിയ ഉറുമ്പ് തീനിയെ പിടിക്കൂടി. മമ്പുറം വെട്ടത്ത്ബസാറിന് സമീപം പതിനാറുങ്ങലാണ്
ഉറുമ്പ് തീനിയെ കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ പിടികൂടിയത്. ഉറുമ്പിനെ ഭക്ഷണമാക്കുന്നതിനാലാണ് ഈനാംപേച്ചിക്ക് നാട്ടിന്‍പുറങ്ങളില്‍ ഉറുമ്പ് തീനിയെന്ന പേരുവിളിക്കുന്നത്. ഈനാംപേച്ചിയെ പിടികൂടിയതറിഞ്ഞു നിരവധിപേരാണ് കൗതുകത്തോടെ തടിച്ചുകൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി.

Sharing is caring!