മൂന്ന് വര്‍ഷം മുമ്പ് കാണാതായ പുലാമന്തോള്‍ ചെമ്മലയിലെ വട്ടപറമ്പില്‍ നൗഫലിനെ കണ്ടത്തി
വളാഞ്ചേരി: മൂന്ന് വര്‍ഷം മുന്‍പ് വീട് വിട്ടിറങ്ങിയ പുലാമന്തോള്‍ ചെമ്മലയിലെ വട്ടപറമ്പില്‍ മുഹമ്മദിന്റെ മകന് നൗഫലിനെ (24) കണ്ടത്തി.
2016 നവംബര്‍ മാസത്തില്‍ ജോലിക്ക് എന്നു പറഞ്ഞു വീട്ടില്‍ നിന്ന് പുറത്തു പോയി പിന്നീട് കാണാതാവുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്നു നൗഫല്‍. കാണാതായതിനെ തുടര്‍ന്ന് പിതാവ് മുഹമ്മദ് കുളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. പൊലീസും,
കുടുംബാംഗങ്ങളും നിരവധി സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വീട് വിട്ടിറങ്ങുമ്പോള്‍ നൗഫലിന്റ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ജനമൈത്രി പോലീസിന്റ് ഗൃഹ സന്ദര്‍ശനത്തിനിടെ പിതാവ് ഇക്കാര്യം വീണ്ടും അധികൃതരുടെ ശ്രദ്ധയില്‍ പ്പെടുത്തുകയും മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും,
മറ്റും വാര്‍ത്ത നല്‍കുകയും ചെയ്തതോടെ അന്വേഷണം വീണ്ടും ഊര്‍ജിത പ്പെടുത്തുകയായിരുന്നു. അന്വേഷണത്തിനിടെ
പല സ്ഥലങ്ങളിലും യുവാവിനെ കണ്ടു എന്ന് ഉഹാപോഹങ്ങള്‍ പരന്നങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉള്‍പ്പെടുന്ന നാലു മക്കളുള്ള കുടുംബമാണ് മുഹമ്മദിന്റത്. യാതൊരുവിധ മാനസിക പ്രയാസങ്ങളോ , ദുശീലങ്ങളോ ഇല്ലാത്ത യുവാവിന്റ് കാണാതാവല്‍ കുടുംബത്തിന് വലിയ ആഗാതമായിരുന്നു.
യുവാവിന്റ് ഫോട്ടോ പതിച്ച നോട്ടീസ് പ്രധാന സ്ഥലങ്ങളിലും, റെയില്‍വേ സ്റ്റേഷനുകളിലും എല്ലാം പൊലീസ് പതിപ്പിച്ചിരുന്നു. കുറ്റിപ്പുറത്ത് വെച്ച് യുവാവിനെ കണ്ടതായി വിവരത്തിന് അടിസ്ഥാനത്തില്‍ കുടുംബവും, കുളത്തൂര്‍ പൊലീസും സ്ഥലത്തെത്തുകയും യുവാവിനെ കണ്ടത്തി സ്റ്റേഷനിലേക്ക് കൊണ്ടു വരികയും ചെയ്യുകയായിരുന്നു.
2016 നവംബര്‍ മാസത്തില്‍ തന്റ് കയ്യില്‍ നിന്നും യാത്രക്കിടെ 15000 രൂപ അടങ്ങിയ പേഴ്സും, വീട്ടു കാരുടെ മറ്റുവിവരങ്ങളും, മൊബൈല്‍ഫോണ്‍ എന്നിവ നഷ്ടപ്പെട്ട് പോയതിലുള്ള മനോവിഷമത്തില്‍ ആണ് നാട്ടിലേക്ക് വരാതിരുന്നത് എന്ന് നൗഫല്‍ പൊലീസിനോട് പറഞ്ഞു. കോട്ടയം, കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു നൗഫല്‍.
മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് ആണ് മുഹമ്മദും ഭാര്യയും കുടുംബവും.
പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നില്‍ ഹാജരാക്കി കുടുംബത്തോടൊപ്പം വിട്ടയച്ചു. കുളത്തൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധു, സബ്ഇന്‍സ്പെക്ടര്‍ സൈതലവി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷാജി മോള്, സി പി ഒ മാരായ ദീപക് ,ഷറഫുദ്ദീന് ,അബ്ദുല്‍ സത്താര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് നൗഫലിനെ കണ്ടത്തിയത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]