വാഹനാപകടത്തില്‍ പരിക്കേറ്റ മഅ്ദിന്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഖാസിം നിര്യാതനായി

മലപ്പുറം: മഅ്ദിന്‍ അക്കാദമി മുത്വവ്വല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എം.വി മുഹമ്മദ് ഖാസിം (24) നിര്യാതനായി. വ്യാഴാഴ്ച രാത്രി രണ്ട് മണിക്ക് പൂക്കോട്ടൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കിടങ്ങഴി മുക്കന്‍ വട്ടക്കണ്ടത്തില് അബ്ദുസ്സലാം ബാഖവിയാണ് പിതാവ്. മാതാവ്: പരേതയായ ആയിശ കൊല്ലപ്പറമ്പന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഉനൈസ്, മുബശിര്‍, മുഹമ്മദ് സുഹൈല്‍.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും വൈകീട്ട് 3.30ന് ഷാപ്പിന് കുന്ന് ജുമുഅ മസ്ജിദിലും നടന്നു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി