അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് തുല്യരാകണം: മന്ത്രി ജലീല്‍
മലപ്പുറം: തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയെ സ്വന്തം കുട്ടിയോടെന്ന പോലെ ഇടപഴകാന്‍ അധ്യാപകര്‍ക്കാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. എടയൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്‌കൂള്‍ ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഷഹ്‌ല ഷെറിന്റെ മരണത്തില്‍ അധ്യാപകരുടെയും പി.ടി.എയുടെയും ഭാഗത്ത് ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഒരു മാളം അടക്കാന്‍ സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ വലിയ മുന്നേറ്റത്തെ തടയിടാനാണ് ഈ വിഷയം മുന്‍നിര്‍ത്തി ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ അധ്യക്ഷനായിരുന്നു. ഹരിത വിദ്യാലയ പ്രഖ്യാപനം എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് നിര്‍വ്വഹിച്ചു.
എടയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. കെ പ്രമീള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തു എടയൂര്‍, സ്ഥിരസമിതി ചെയര്‍മാന്‍ സി. മുഹമ്മദ് മുസ്തഫ വിവിധ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]