എന്‍.സി.പിയെ എല്‍ഡി എഫില്‍നിന്ന് പുറത്താക്കണം: മുല്ലപള്ളി രാമചന്ദ്രന്

തേഞ്ഞിപ്പലം: എന്‍സിപി – യെ എല്‍ ഡി എഫില്‍ നിന്ന് പുറത്താക്കണ മെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് .കാലിക്കറ്റ് സര്‍വകലാശാലയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .മത നിരപേക്ഷ രാഷ്ടീയ നിലപാടാണ് സി പി എം വാതോരാ തെ പ്രസംഗിക്കുന്നതെങ്കില്‍ അവരെ മുന്നണിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത് . മഹാരാഷ്ടയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഒരിക്കലും ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുണകരമല്ല. അത്രയേറെ അപമാന കരമായ സംഭവമാണ് അവിടെ നടക്കുന്നത്- ബിജെപി യെ അകറ്റി നിര്‍ത്തി ഒരുമതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത് .മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും എന്‍ഫോഴ്സ് മെന്റ് ഡയരക്ടറേറ്റ് , സിബിഐ എന്നീ കേന്ദ്ര ഏജന്‍സിയെ പരിപൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തി ബിജെപി രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരെ ഭീഷണിപ്പെടുത്തി രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ പ്രതിഫലനം മഹാരാഷട്രയിലും സംഭവിച്ചു. മതേര ജനാധിപത്യ നിലപാടില്‍ വെള്ളം ചേര്‍ക്കാത്ത പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്. എന്നാല്‍ സമീപകാലത്ത് ബി ജെ പിയും ആര് എസ് എസ്സുമായ് ബസപ്പെട്ട് കൊണ്ടുള്ള രാഷ്ട്രീയ സമീപനമാണ് സി പി എം കേരളത്തില്‍ സ്ഥീകരിച്ചത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ പോലും ബി ജെ പിയുമായി ഒരു രാഷ്ടീയ ധാരണ സി പി എം ശ്രമിക്കുന്ന് വെങ്കില്‍ അതില്‍ അത്ഭുതമില്ല. അതില്‍ കോണ്‍ഗ്രസ്സ് അണികള്‍ ജാഗ്രതരായിരിക്കണം . മഹാരാഷ്ട്രയില്‍ ശിവസേനയുമായിട്ട് ഒരു രാഷ്ടീയ ബന്ധമുണ്ടാക്കാന്‍ പാടില്ലെന്ന കെ പി സി സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എന്റെ നിലപാട് കേന്ദ്ര കോണ്‍ഗ്രസ്സ് നേത്യത്വത്തെ നേരത്തെ അറിയിച്ചതാണ്. അതില്‍ ഇപ്പോഴും ഞാന്‍ ഉറച്ചു നില്‍ക്കുകയാണ്.മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് അത് ഗുണകരമാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]