കൊണ്ടോട്ടി നഗരസഭ രണ്ട് യു.ഡി.എഫ് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജിവെച്ചു

കൊണ്ടോട്ടി നഗരസഭ രണ്ട് യു.ഡി.എഫ് സ്ഥിരം  സമിതി അധ്യക്ഷന്മാര്‍ രാജിവെച്ചു

കൊണ്ടോട്ടി.കൊണ്ടോട്ടി നഗരസഭ യു.ഡി.എഫ് ഭരണസമിതിയിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജിവെച്ചു.നഗരസഭ വികസന സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ മുസ്ലിംലീഗിലെ യു.കെ.മമ്മദീഷ,വിദ്യാഭ്യാസ് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍ കോണ്‍ഗ്‌സിലെ പി.അഹമ്മദ് കബീര്‍ എന്നിവരാണ് സെക്രട്ടറിക്ക് രാജി നല്‍കിയത്.ഇത് പിന്നീട് ഇലക്ഷന്‍ കമ്മീഷന് കൈമാറി.തെരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ ഒരുമാസത്തിനുളളില്‍ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കും.വികസന സ്റ്റാന്‍ഡിംങ് കമ്മറ്റിയിലെ കോണ്‍ഗ്രസ് അംഗം സൈതലവി നേരത്തെ രാജിവെച്ചിരുന്നു.
കൊണ്ടോട്ടി നഗരസഭ ഭരണസമിതിയിലെ യു.ഡി.എഫിലെ അനൈക്യം പരിഹരിക്കാന്‍ നേരത്തെ ജില്ലാ യു.ഡി.എഫ് സമതി കൈകൊണ്ട തീരുമാനത്തിന്റെ പാശ്ചാത്തലത്തിലാണ് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജി.നേരത്തെ നഗരസഭ വികസന സ്റ്റാന്‍ഡിംങ് കമ്മറ്റിയിലെ കോണ്‍ഗ്രസ് അംഗവും മൂന്ന് ഇടത് കൗണ്‍സിലറും ചേര്‍ന്ന് മുസ്ലിംലീഗ് സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.പിന്നീട് യു.ഡി.എഫ് ജില്ലാകമ്മറ്റി ഇടപെട്ട് കോണ്‍ഗ്രസ് അംഗത്തെ അനുനയിപ്പിച്ച് അവിശ്വാസത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.ഇതോടെ അവിശ്വാസം പരാചയപ്പെട്ടു.ഇതിനിടയിലാണ് നിലവിലെ സ്ഥിരം സമിതി അധ്യക്ഷന്മാരില്‍ അഴിച്ചു പണി നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് യു.ഡി.എഫ് സ്ഥിരം സമിതി അധ്യക്ഷന്മാരും ഇന്നലെ രാജിവെച്ചത്.

Sharing is caring!