മലപ്പുറം ഗവ. കോളേജില്‍ കൂട്ട സസ്പെന്ഷന്

മലപ്പുറം : മലപ്പുറം ഗവ: കോളേജില്‍ കൂട്ട സസ്പെന്ഷന്. കോളേജിലെ സംഘര്‍ഷങ്ങളുടെ നടപടിയെന്നോണമാണ് 33 ഓളം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇത്തരം ഒരു തീരുമാനം അപക്യമാണെന്നും , നിരപരാധികള്‍ ഈ വിധിയില്‍ ഇരകളായിട്ടുണ്ടെന്നും എം എസ് എഫ് യൂണിറ്റ് അഭിപ്രായപ്പെട്ടു.ചെയര്മാന് അന്‍സബ് , റാഷിദ് പി സി , റമീസ് , ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ആയ ബാസിം , അനസ്, തുടങ്ങിയവരാണ് രാഷ്ട്രീയ പകപോക്കലുകളുടെ ഇരകളായി സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്.ഈ അന്യായ വിധിക്കെതിരെ എം എസ് എഫ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. വിധി പുനഃ പരിശോധിക്കണമെന്നും പ്രതി ചേര്‍ക്കപ്പെട്ടവരുടെ ഭാഗം കേള്‍ക്കാതെയാണ് ഈ തീരുമാനമെന്നും എംഎസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഹംസത്തലി പ്രതികരിച്ചു.
വിധിയില്‍ പുനഃപരിശോധന വേണമെന്നും നിരപരാധികള്‍ക്ക് നീതിലഭിക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി