മലപ്പുറത്തെ ക്ലാസ് റൂമില്‍നിന്നും വിദ്യാര്‍ഥിയുടെ കാലില്‍ കടന്നല്‍കുത്തി

മലപ്പുറത്തെ ക്ലാസ്  റൂമില്‍നിന്നും വിദ്യാര്‍ഥിയുടെ കാലില്‍ കടന്നല്‍കുത്തി

മലപ്പുറം: മലപ്പുറത്തെ സ്‌കൂളിലെ ക്ലാസില്‍നിന്ന് കാലില്‍ കുത്തിയതെന്താണെന്ന് അറിയാതെ, കൂട്ടുകാര്‍ക്കൊപ്പം ഡോക്ടറെ കാണാന്‍ പോയ കാഴ്ച വെല്ലുവിളിയുള്ള പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ച് പിങ്ക് പൊലീസ്. ആദ്യം സമീപത്തെ ഡിസ്‌പെന്‍സറിയിലും അവിടെ ഡോക്ടറില്ലാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

പരിശോധനയ്‌ക്കൊടുവില്‍, കുത്തിയത് കടന്നലാണെന്ന് തിരിച്ചറിഞ്ഞതോടെ, പ്രഥമശുശ്രൂഷ നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇന്നലെ രാവിലെയാണ് സംഭവം. കാലില്‍ എന്തോ കുത്തിയതായും അടുത്തുള്ള ഡോക്ടറെ കാണാന്‍ അനുവദിക്കണമെന്നും കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം തന്നെ അടുത്ത ഡിസ്‌പെന്‍സറിയിലേക്കു പറഞ്ഞയച്ചു. ഇതുവഴിയെത്തിയ പിങ്ക് പൊലീസ് സംഘമാണ് നടക്കാനുള്ള പ്രയാസം കണ്ട്, വിദ്യാര്‍ഥിനിയെ ആദ്യം ആശുപത്രിയിലെത്തിച്ചതും പരിശോധനകള്‍ക്ക് കൂടെനിന്നതും.

Sharing is caring!